Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുറ്റ്യാടി പക്രംതളം...

കുറ്റ്യാടി പക്രംതളം ചുരത്തിലെ വെള്ളക്കെട്ട് നീക്കി

text_fields
bookmark_border
കുറ്റ്യാടി: പക്രംതളം ചുരത്തിലെ കലുങ്കിൽ മണ്ണും കല്ലും നിറഞ്ഞുണ്ടായ വെള്ളക്കെട്ട് ഫയർഫോഴ്സ് നീക്കി. സേനാംഗങ്ങളും സിവിൽ ഡിഫൻസ് വളണ്ടിയർമാരും നാട്ടുകാരും പങ്കാളികളായി. കാനകളിലെയും അടിഞ്ഞുകൂടിയ ചളിയും കല്ലും നീക്കി. പ്രവൃത്തിക്കിടെ ചുരം റോഡിലെ മൺതിട്ടയിൽനിന്ന് ഒരു കാട്ടുമരം ശക്തമായ മഴയിൽ കടപുഴകി വീണു. സേനാംഗങ്ങൾ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ വർഷങ്ങളിൽ വെള്ളക്കെട്ടുമൂലം ചുരത്തി​ൻെറ സംരക്ഷണ ഭിത്തി പലയിടങ്ങളിലായി തകരുകയും ചുരത്തിലൂടെയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെടുകയും ചെയ്തിരുന്നു. അസി. സ്​റ്റേഷൻ ഓഫിസർ പി.കെ. പ്രമോദ്, അസി. സ്​റ്റേഷൻ ഓഫിസർ (ഗ്രേഡ്) ടി. വിനോദൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ അനീഷ് ഒ. ശ്രീനേഷ്, എം. മനോജ് എന്നിവരെ കൂടാതെ സിവിൽ ഡിഫൻസ് വളൻറിയർമാരായ ശാലു, ഉനൈഫ് നൈജു പ്രമോദ് എന്നിവരും വാർഡ് മെംബർ റോണി നാട്ടുകാരായ ഷമീം ബഷീർ എന്നിവരും പ്രവർത്തനത്തിൽ പങ്കാളികളായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story