Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകർഷകദിനത്തിൽ കൃഷിയിടം...

കർഷകദിനത്തിൽ കൃഷിയിടം ഒരുക്കി

text_fields
bookmark_border
കോഴിക്കോട്​: കർഷകദിനത്തോടനുബന്ധിച്ച് കോർപറേഷനിലെ എല്ലാ വാർഡുകളിലും പുതിയ കൃഷിയിടം കണ്ടെത്തി അതത് വാർഡ് കൗൺസിലർമാരുടെ മേൽനോട്ടത്തിൽ കൃഷിയിടം ഒരുക്കൽ തുടങ്ങി. സരോവരം റോഡിൽ സർക്കിൾ ഹെൽത്ത് ഇൻസ്പെക്ടർ സുബൈറിന്റെ നേതൃത്വത്തിൽ തയാറാക്കിയ കൃഷിയിടത്തിൽ പുതുതായി കൃഷി ആരംഭിച്ചു. ഹരിതകേരള മിഷൻ ജില്ല കോഓഡിനേറ്റർ പ്രകാശ് നിർവഹിച്ചു. സർക്കിൾ ഹെൽത്ത് ഇൻസ്പെക്ടർ സുബൈർ സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർ എം.എൻ. പ്രവീൺ അധ്യക്ഷത വഹിച്ചു. മർകസ് ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് ദിൽഷാദ്, പരിസ്ഥിതി പ്രവർത്തകരായ ലില്ലി വാഴതിരുത്തി, തയ്യിൽ ഉണികൃഷ്ണൻ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ ശശികുമാർ, പി.പി. അബ്ദുറഹ്മാൻ, കെ.വി. ത്രിബുദാസ് എന്നിവർ സംസാരിച്ചു. എം.ടി. ബാലു പ്രകാശ് നന്ദി പറഞ്ഞു. സുനിൽകുമാർ, ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി. പറയഞ്ചേരി ഗവ. സ്കൂൾ കർഷകദിനം ആഘോഷിച്ചു. എച്ച്.എസ്.എസ് പ്രിൻസിപ്പൽ ദേവദാസ് മികച്ച കർഷകൻ കൃഷ്ണൻകുട്ടിയെ പൊന്നാടയണിയിച്ചു. പ്രധാനാധ്യാപിക എൻ. കെ. ജയശ്രീ അധ്യക്ഷത വഹിച്ചു. ആഴ്ചവട്ടം ജി.എൽ.പി.എസ്. സ്കൂളിൽ സീഡ് ക്ലബ് യുവ കർഷക അവാർഡ് നേതാവ് സിദ്ദീഖ് തിരുവന്നൂരിനെ ആദരിച്ചു. പി.ടി.എ പ്രസിഡന്റ്‌ അഹമ്മദ്‌ അസ്‌കർ അധ്യക്ഷത നിർവഹിച്ചു. ഹേമലത സ്വാഗതവും അജിത നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story