Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രതീക്ഷയുടെ...

പ്രതീക്ഷയുടെ പച്ചപ്പണിഞ്ഞ് നാട്

text_fields
bookmark_border
കൂത്തുപറമ്പ്: നഗരസഭ, കൃഷിഭവൻ എന്നിവയുടെ നേതൃത്വത്തിൽ കർഷകദിനം ആചരിച്ചു. കൃഷിഭവൻ പരിസരത്തുനിന്ന് ആരംഭിച്ച വിളംബര ഘോഷയാത്രയോടെയായിരുന്നു പരിപാടിക്ക് തുടക്കം. ജനപ്രതിനിധികളും കർഷകരും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും വിളംബരഘോഷയാത്രയിൽ അണിചേർന്നു. തുടർന്ന് നഗരസഭ ഓഫിസ് പരിസരത്ത് നടന്ന ചടങ്ങ് കെ.പി. മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ വി. സുജാത ടീച്ചർ അധ്യക്ഷത വഹിച്ചു. നല്ല കൃഷിമുറകൾ എന്ന വിഷയത്തിൽ റിട്ട. കൃഷി ഓഫിസർ കെ. അംഗജൻ ക്ലാസെടുത്തു. ആത്മ പ്രോജക്ട് ഡയറക്ടർ പി.വി. ശൈലജ പദ്ധതി വിശദീകരിച്ചു. വിവിധ മേഖലകളിൽ കഴിവുതെളിയിച്ച കർഷകരായ എം.കെ. ഉത്തമൻ, മാസ്റ്റർ ഗോകുൽ സജിത്ത്, പി.കെ. വസുമതി, ചെമ്പകശ്ശേരി ഗോപാലൻ, കെ. പത്മനാഭൻ, അക്ബർ പുതിയാണ്ടി, പി.കെ. സുരേന്ദ്രൻ, കെ. സജീഷ്, എം. സുഗതൻ തുടങ്ങിയവരെ ആദരിച്ചു. കോട്ടയം പഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ നേതൃത്വത്തിലും കർഷകദിനം ആചരിച്ചു. കെ.പി. മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി. രാജീവൻ അധ്യക്ഷത വഹിച്ചു. മുതിർന്ന കർഷകനായ കെ. രവീന്ദ്രൻ, വനിതാകർഷക പി. ഷീജ, വിദ്യാർഥികർഷക ആദിത്യ എസ്. നവജിത്ത്, യു.കെ. ശാന്ത, പ്രകാശ് ബാബു എന്നിവരെ ആദരിച്ചു. മാങ്ങാട്ടിടം പഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ നേതൃത്വത്തിൽ കർഷകദിനാചരണ പരിപാടികൾ മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഗംഗാധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കഴിഞ്ഞദിവസങ്ങളിൽ നടന്ന വിവിധ മത്സരങ്ങളിലെ വിജയികൾക്ക് മന്ത്രി സമ്മാനങ്ങൾ വിതരണം ചെയ്തു. മുതിർന്ന കർഷകരെ ആദരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story