Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാറപകടത്തിൽ റിട്ട....

കാറപകടത്തിൽ റിട്ട. അധ്യാപിക മരിച്ചു

text_fields
bookmark_border
തലശ്ശേരി: മാടപ്പീടിക പള്ളിക്കു സമീപം . ചൊക്ലി രജിസ്ട്രാർ ഓഫിസിനു സമീപം സദ്മയിൽ സത്യഭായാണ് (78) മരിച്ചത്. കൊളവല്ലൂർ ഹൈസ്കൂൾ റിട്ട. അധ്യാപികയാണ്. തലശ്ശേരി ഭാഗത്തുനിന്ന് ചൊക്ലി ഭാഗത്തേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് കാറാണ് മതിലിലിടിച്ചത്. ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടം. കാർ ഓടിച്ചിരുന്ന സത്യഭായിയുടെ ഭർത്താവ് ചൊക്ലി രാമവിലാസം ഹൈസ്കൂൾ റിട്ട. അധ്യാപകൻ പന്ന്യന്നൂർ സ്വദേശി കെ. മനോഹരന് (82) പരിക്കേറ്റു. ഇദ്ദേഹത്തെ തലശ്ശേരി മഞ്ഞോടിയിലെ ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മക്കൾ: ഷെറി (ദന്തഡോക്ടർ ബംഗളൂരു), ഷാജ് മനോഹർ (സോഫ്റ്റ് വെയർ എൻജിനീയർ യു.കെ). മരുമക്കൾ: ഡോ. വിനീത് (ദന്ത ഡോക്ടർ ബാംഗളൂരു), സൂര്യ. സഹോദരങ്ങൾ: ശ്രീധരൻ (റിട്ട. എൻജിനീയർ കോഴിക്കോട്), സുരേഷ്, വിജയകുമാരി (റിട്ട. അധ്യാപിക, ഭാഷാപോഷിണി എൽ.പി സ്കൂൾ പൊയിലൂർ), സൗദാമിനി, കനകവല്ലി (റിട്ട. അധ്യാപിക ഭാഷാപോഷിണി എൽ.പി സ്കൂൾ, പൊയിലൂർ), രത്നവല്ലി, പരേതരായ ബാലകൃഷ്ണൻ, സഹദേവൻ, ബസുമതി. സംസ്കാരം പിന്നീട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story