Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 7:27 PM GMT Updated On
date_range 13 Aug 2022 7:27 PM GMTവന്ദേമാതരം ആംഗ്യഭാഷയിൽ ആലപിച്ച് സ്വാതന്ത്ര്യദിനാഘോഷം
text_fieldsbookmark_border
കോഴിക്കോട്: സ്വാതന്ത്ര്യത്തിന്റെ 75ാം വർഷികത്തിൽ ആസാദി കാ അമൃത് മഹോത്സവ ആചരണങ്ങളുടെ ഭാഗമായി സിറ്റി പൊലീസും ഭിന്നശേഷിക്കാർക്കുള്ള കേന്ദ്രസർക്കാർ സ്ഥാപനമായ കോംപസിറ്റ് റീജനൽ സെന്റർ ഫോർ സ്കിൽ ഡെവലപ്മെന്റ് റീഹാബിലിറ്റേഷൻ ആൻഡ് എംപവർമെന്റ് ഓഫ് പേഴ്സൻസ് വിത്ത് ഡിസെബിലിറ്റീസ് (സി.ആർ.സി) കോഴിക്കോടും സംയുക്തമായി വന്ദേമാതരം ആംഗ്യഭാഷയിൽ ആലപിച്ചു. പുളിക്കൽ എബിലിറ്റി ആർട്സ് ആൻഡ് സയൻസ് കോളജ് ഫോർ ഹിയറിങ് ഇംപയർഡ് സഹകരിച്ചായിരുന്നു പരിപാടി. കേൾവിപരിമിതി ഉള്ളവരോട് 'ഞങ്ങളും ഒപ്പമുണ്ട്' എന്ന് പ്രഖ്യാപിച്ച് സിറ്റി പൊലീസിന്റെ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥർക്കായി നേരത്തെ ആംഗ്യഭാഷ പരിശീലനം നൽകിയിരുന്നു. സിറ്റി പൊലീസ് സേനാംഗങ്ങൾ, സി.ആർ.സി.കെയിലെ ജീവനക്കാർ, വിദ്യാർഥികൾ, എബിലിറ്റി ഭിന്നശേഷി കോളജിലെ കേൾവിപരിമിതിയുള്ള വിദ്യാർഥികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ചേവായൂരിലെ സി.ആർ.സി കാമ്പസിൽ നടന്ന പരിപാടിയിൽ സിറ്റി പൊലീസ് മേധാവി എ. അക്ബർ, കണ്ണൂർ ജില്ല ജഡ്ജ് ആർ.എൽ. ബൈജു, ഡെപ്യൂട്ടി കമീഷണർ ഡോ. എ. ശ്രീനിവാസ്, സി.ആർ.സി ഡയറക്ടർ ഡോ. റോഷൻ ബിജിലി, അസി. കമീഷണർ എ. ഉമേഷ്, എബിലിറ്റി ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ നസീം, സി.ആർ.സി ഫിസിയോതെറപ്പി എച്ച്.ഒഡി ബിനോയ് മാത്യു എന്നിവർ സംസാരിച്ചു. പടം....police സിറ്റി പൊലീസും സി.ആർ.സി കോഴിക്കോടും സംയുക്തമായി വന്ദേമാതരം ആംഗ്യഭാഷയിൽ ആലപിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story