Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 7:24 PM GMT Updated On
date_range 13 Aug 2022 7:24 PM GMTമലയാള മണ്ഡലത്തിന്റെ പാട്ടും അറിവും ശ്രദ്ധേയമായി
text_fieldsbookmark_border
പറമ്പിൽ ബസാർ: നാട്ടറിവും അടിയന്തര ജീവൻ രക്ഷ പരിശീലനവും നാടൻ പാട്ടിന്റെ വാമൊഴിത്താളവും അനുഭവിച്ചറിഞ്ഞ് പറമ്പിൽകടവ് എം.എ.എം.യു.പി സ്കൂളിലെ വിദ്യാർഥികൾ. മാതൃഭാഷ സ്നേഹികളുടെ കൂട്ടായ്മയായ മലയാള മണ്ഡലത്തിന്റെ നേതൃത്വത്തിലാണ് വിദ്യാർഥികൾക്ക് പരിപാടി അവതരിപ്പിച്ചത്. സ്കൂൾ ഹാളിൽ നടന്ന പരിപാടി ജില്ല പഞ്ചായത്ത് അംഗം ഇ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പി. പ്രമോദ് അധ്യക്ഷത വഹിച്ചു. വനമിത്ര പുരസ്കാര ജേതാവ് സി. രാഘവൻ ഔഷധ സസ്യങ്ങളെ പരിചയപ്പെടുത്തി അരിക്കുളം ക്ലാസ് എടുത്തു. ഫോക് ലോർ അക്കാദമി ജേതാവ് ഗിരീഷ് ആമ്പ്രയും കുഞ്ഞൻ ചേളന്നൂരും നാടൻ പാട് അവതരിപ്പിച്ചു. എസ്.എം.സി ചെയർമാൻ സി. രമേശ്, ഷെരീഫ് പറമ്പിൽ, മുഹമ്മദാലി, എ.പി. മാധവൻ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ കെ. ഭാഗ്യനാഥൻ സ്വാഗതവും എം. സിന്ധു നന്ദിയും പറഞ്ഞു. clkckakko1 മലയാള മണ്ഡലത്തിന്റെ പരിപാടി ജില്ല പഞ്ചായത്ത് അംഗം ഇ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story