Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2022 7:59 PM GMT Updated On
date_range 6 Aug 2022 7:59 PM GMTപൊറ്റക്കാട്ടിനെ അനുസ്മരിച്ച് നഗരം
text_fieldsbookmark_border
കോഴിക്കോട്: എഴുത്തിലെ സത്യസന്ധതയാണ് എസ്.കെ. പൊറ്റക്കാട്ടിനെ എല്ലാവർക്കും പ്രിയപ്പെട്ട രചയിതാവാക്കിയതെന്ന് യു.കെ. കുമാരൻ. എസ്.കെ പൊറ്റക്കാട്ട് സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പൊറ്റക്കാടിന്റെ 40ാം ചരമ വാർഷികാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുമിത്ര ജയപ്രകാശ് ഒരു ദേശത്തിന്റെ കഥയുടെ 50ാം വാർഷിക പ്രബന്ധമത്സര വിജയികൾക്കുള്ള സമ്മാനദാനം നടത്തി. കോർപറേഷൻ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി. ദിവാകരൻ അധ്യക്ഷത വഹിച്ചു. അനിൽ ചേലേമ്പ്ര അനുസ്മരണ പ്രഭാഷണം നടത്തി. കൗൺസിലർ ടി. രനീഷ്, ചെലവൂർ വേണു എന്നിവർ സംസാരിച്ചു. കേന്ദ്രം സെക്രട്ടറി പി.എം.വി. പണിക്കർ സ്വാഗതവും ഇ. ജയരാജൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story