Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമൂത്രപ്പുരയില്ല;...

മൂത്രപ്പുരയില്ല; റിട്ട. അധ്യാപകൻ സമരം നടത്തും

text_fields
bookmark_border
വടകര: ആയഞ്ചേരി ടൗണിൽ മൂത്രപ്പുര സ്ഥാപിക്കാത്ത പഞ്ചായത്ത് ഭരണ സമിതിക്കെതിരെ ജൂൺ അഞ്ചിന് ഉപവാസ സമരം നടത്തുമെന്ന് പൊതു പ്രവർത്തകനും റിട്ട.അധ്യാപകനുമായ ചെറുവാച്ചേരി രാധാകൃഷ്‍ണൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മൂന്നു ദശാബ്‌ദക്കാലമായി അതിവേഗം വികസനത്തിലേക്ക് കുതിക്കുന്ന ആയഞ്ചേരി ടൗണിൽ 600 ഓളം കടകളിലും സ്ഥാപനങ്ങളിലുമായി 200 ഓളം സ്ത്രീ തൊഴിലാളികൾ ഉൾപ്പെടെയുണ്ട്. ദിനംപ്രതി ആയിരക്കണക്കിന് ആളുകളും ആയഞ്ചേരി ടൗണിൽ എത്തിച്ചേരുന്നുണ്ട്. എന്നാൽ, പ്രാഥമിക കർമങ്ങൾ നിർവഹിക്കാൻ സൗകര്യം ഇല്ലാത്തതിനാൽ പലരും വീടുകളെയാണ് ആശ്രയിക്കുന്നത്. പൊതുശൗചാലയം യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ പഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിക്കാത്തതിനെ തുടർന്നാണ് അധികൃതരെ കണ്ണുതുറപ്പിക്കാൻ സത്യഗ്രഹം നടത്തുന്നതെന്ന് രാധാകൃഷ്‌ണൻ പറഞ്ഞു. രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറുവരെ ആയഞ്ചേരി സന്തോഷ് ബിൽഡിങ്ങിലാണ് സത്യഗ്രഹം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story