Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightssd

ssd

text_fields
bookmark_border
കാട്ടാനക്കൂട്ടത്തിനുമുന്നിൽ കുടുങ്ങി എൽ.ഡി.എഫ്​ പ്രവർത്തകർ കോന്നി: തെരഞ്ഞെടുപ്പ് പ്രവർത്തനം കഴിഞ്ഞ്​ മടങ്ങവേ ഇടതുമുന്നണി പ്രവർത്തകർ കാട്ടാനക്കൂട്ടത്തിന്​​ മുന്നിൽ അകപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. മലയാലപ്പുഴ ജില്ല ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർഥി ജിജോ മോഡിയുടെയും ബ്ലോക്ക് ഡിവിഷൻ-ഗ്രാമപഞ്ചായത്ത് വാർഡ് സ്ഥാനാർഥികളുടെയും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കഴിഞ്ഞ് മടങ്ങവേ തണ്ണിത്തോട് റോഡിൽ പേരുവാലി ഭാഗത്തെ കൊടുംവളവിലാണ് ആനക്കൂട്ടത്തി​ൻെറ മുന്നിൽ അകപ്പെട്ടത്. കുട്ടിയാനയും പിടിയാനയും റോഡിലും ആറ് ആനകൾ റോഡരികിലുമായാണ് നിലയുറപ്പിച്ചിരുന്നത്. വളവിലായതിനാൽ വാഹനം അടുത്ത് എത്തിയശേഷമാണ് ആന നിൽക്കുന്നത്​ മനസ്സിലായത്. സ്ഥലത്ത് വെളിച്ചം കുറവായിരുന്നു. ഇവർ സഞ്ചരിച്ച വാഹനം ആനയുടെ അടുത്തുവരെ എത്തിയിരുന്നു. തുടർന്ന് തണ്ണിത്തോട് കോന്നി റോഡിലെ ഗതാഗതവും തടസ്സപ്പെട്ടു. അരമണിക്കൂറോളം റോഡിൽ നിലയുറപ്പിച്ച ആനക്കൂട്ടം കാട്ടിലേക്ക് മടങ്ങിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പത്തനംതിട്ടയില്‍ എത്തിച്ചത്​ 11,300 ലിറ്റര്‍ സാനിറ്റൈസറും 26,640 എന്‍ 95 മാസ്‌കുകളും പത്തനംതിട്ട: തദ്ദേശ പൊതുതെര​െഞ്ഞടുപ്പ് സമയത്ത് കോവിഡ് മുന്‍കരുതലി​ൻെറ ഭാഗമായി പോളിങ്​ ബൂത്തുകളിലും അല്ലാതെയും ഉപയോഗിക്കുന്നതിന് ജില്ലയില്‍ എത്തിയത് 11,300 ലിറ്റര്‍ സാനിറ്റൈസര്‍. ബൂത്തുകളില്‍ ഉപയോഗിക്കാന്‍ 10,160 ലിറ്ററും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്‌ക്വാഡിനും മറ്റുമായി 1140 ലിറ്ററും ചെലവിടും. ഇതിനു പുറമെ ബൂത്തുകളില്‍ വിതരണം ചെയ്യുന്നതിന് 26,640 എന്‍ 95 മാസ്‌കുകളും 17,760 ​െ​െകയുറകളും പുനരുപയോഗം സാധ്യമല്ലാത്ത 8880 ഫെയ്‌സ് ഷീല്‍ഡുകളുമാണ് കഴിഞ്ഞദിവസം കേരള മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷ​ൻെറ അടൂരിലെ വെയര്‍ ഹൗസില്‍ എത്തിച്ച് തെരഞ്ഞെടുപ്പ് വിഭാഗത്തിന് കൈമാറിയത്. ഇവ ബ്ലോക്ക്, നഗരസഭ കേന്ദ്രങ്ങളില്‍ എത്തിച്ച് റിട്ടേണിങ്​ ഓഫിസര്‍മാര്‍ക്ക് കൈമാറി. ജില്ലയില്‍ ആകെ 1459 പോളിങ്​ ബൂത്തുകളാണുള്ളത്. നേരത്തേ സ്‌പെഷല്‍ പോളിങ്​ ഓഫിസര്‍മാര്‍ക്ക് ധരിക്കാനായി 1300 പി.പി.ഇ കിറ്റുകളും വിതരണം ചെയ്തിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story