Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകന്നിവോട്ട്

കന്നിവോട്ട്

text_fields
bookmark_border
എ​ൻെറ വോട്ട്​ നാടിന്​ ഗുണം ചെയ്യുന്നവര്‍ക്ക്​ ഏറെ ആകാംക്ഷയോടെയാണ് എ​ൻെറ വോട്ടവകാശം വിനിയോഗിക്കാന്‍ ഞാന്‍ കാത്തിരിക്കുന്നത്. വ്യക്തമായ രാഷ്​ട്രീയം ഉണ്ടെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കല്ല, വ്യക്തിയെ നോക്കിയാവും ഞാന്‍ വോട്ടുചെയ്യുക. പട്ടണങ്ങള്‍ക്കൊപ്പം ഗ്രാമങ്ങളിലും വികസനം ഉണ്ടാവണം. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ ശുദ്ധജലം, യാത്രസൗകര്യം, വഴിവിളക്കുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ പരിഗണിക്കുന്നവരാകണം. നൂറുകണക്കിന്​ ആളുകള്‍ താമസിക്കുന്ന ഞങ്ങളുടെ മാന്നില ഗ്രാമത്തില്‍ ബസില്‍നിന്ന്​ ഇറങ്ങി 50 രൂപ കൊടുക്കാതെ വീട്ടിലെത്താന്‍ കഴിയില്ല. ജനറല്‍ വിഭാഗത്തിലെ പാവപ്പെട്ട വിദ്യാർഥികള്‍ക്കും പഠന ആനുകൂല്യങ്ങളും സഹായങ്ങളും നല്‍കുന്നതിന്​ പദ്ധതികള്‍ തയാറാക്കണം. സംവരണ വിഭാഗങ്ങള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനൊപ്പം ജനറല്‍ വിഭാഗത്തിലെ പാവപ്പെട്ട വിദ്യാർഥികള്‍ക്കും പഠനമുറിയും ലാപ്‌ടോപ്പും സ്‌കോളര്‍ഷിപ്പുകളും അനുവദിക്കണം. നാടിന്​ ഗുണം ചെയ്യുന്നവര്‍ക്കേ ഞാന്‍ എ​ൻെറ വോട്ട് നല്‍കൂ. അല്‍ഫോന്‍സ ഫ്രാന്‍സിസ് പാലാത്ര, മാന്നില വിദ്യാർഥിനി ചിത്രം: KTL Alphonsa Francis -അല്‍ഫോന്‍സ ഫ്രാന്‍സിസ് രാഷ്​ട്രീയം നോക്കില്ല പൊതുജനങ്ങളുടെ അടിസ്ഥാനപ്രശ്‌നങ്ങളില്‍ ഇടപെടുന്നവര്‍ക്കായിരിക്കും എ​ൻെറ വോട്ട്. കെട്ടിടങ്ങള്‍ പണിതുയര്‍ത്തുന്നത്​ മാത്രമല്ല വികസനം. നാട്ടില്‍ വൃത്തിയുള്ള അന്തരീക്ഷം ഉണ്ടാവണം. റോഡിലിറങ്ങിയാല്‍ മൂക്കുപൊത്താതെ നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഫലപ്രദമായ മാലിന്യസംസ്‌കരണം, വൃത്തിയുള്ള, സഞ്ചാരയോഗ്യമായ റോഡുകള്‍, ശുദ്ധജലം, അന്തരീക്ഷ മലിനീകരണ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തുടങ്ങി സാധാരണക്കാര​ൻെറ ജീവിതപ്രശ്‌നങ്ങളില്‍ ഇടപെടുന്ന വ്യക്തിക്കായിരിക്കും എ​ൻെറ നല്‍കുക. അതില്‍ രാഷ്​ട്രീയം നോക്കില്ല. വ്യക്തികളെ നോക്കിയേ വോട്ട് രേഖപ്പെടുത്തൂ. തെരഞ്ഞെടുപ്പുകളില്‍ മാത്രം ജനങ്ങളെ തിരഞ്ഞുവരുന്നവര്‍ക്ക് ഒരിക്കലും വോട്ട് നല്‍കില്ല. സത്യസന്ധമായി പൊതുപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് മാത്രമേ വോട്ട് നല്‍കൂ. ഒരിക്കലും പാഴാക്കുകയില്ല. റോസിന ജോസഫ് പെരുവേലില്‍, മാമ്മൂട് വിദ്യാർഥിനി ചിത്രം: KTL Rosina Joseph -റോസിന ജോസഫ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story