Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോവിഡ്​കാലത്ത്​...

കോവിഡ്​കാലത്ത്​ ഓൺ​ലൈനിലാണ്​ സാക്ഷരത മിഷനും

text_fields
bookmark_border
കോവിഡ്​കാലത്ത്​ ഓൺ​ലൈനിലാണ്​ സാക്ഷരത മിഷനും
cancel

കോട്ടയം: കോവിഡ്​കാലത്ത്​ സ്​കൂൾപഠനം ഓൺലൈനിലേക്ക്​​ മാറിയപ്പോൾ സാക്ഷരത മിഷനും മടിച്ചുനിന്നില്ല. തുടർവിദ്യാഭ്യാസ പദ്ധതിയിലെ പഠിതാക്കൾക്കായി വാട്​സ്​ആപ്​​ ഗ്രൂപ്​ തുടങ്ങി.

അതുവഴി പതിവുപോലെ അധ്യാപകർ ക്ലാസും നൽകി. അങ്ങനെ 60​ വയസ്സ്​വരെയുള്ള 'കുട്ടികൾ' മൊബൈലിൽ പഠനത്തിലാണ്​. ജൂലൈയിൽ തുടങ്ങിയ ക്ലാസ്​ വിജയകരമായി പുരോഗമിക്കുന്നു. ജില്ലയിൽ 10 ഇടങ്ങൾ കേന്ദ്രീകരിച്ച്​ സ്​ത്രീകളും പുരുഷന്മാരും അടക്കം 3279 പഠിതാക്കളാണ്​ തുടർവിദ്യാഭ്യാസ പദ്ധതിയിൽ പഠനം നടത്തുന്നത്​.

ഏറ്റവും കൂടുതൽ പഠിതാക്കളുള്ളത്​ പത്താംക്ലാസിലാണ്​ -1255 പേർ. ഹയർ സെക്കൻഡറിയിൽ 812 പേരും ഏഴാംക്ലാസ്സിൽ 465 പേരും നാലാംക്ലാസ്സിൽ 747 പേരും പഠിക്കുന്നുണ്ട്. പഠിതാക്കളിൽ എത്രപേർക്ക്​ ഓൺലൈൻ പഠനത്തിന്​ സൗകര്യമുണ്ടെന്ന്​ ഡിജിറ്റൽ സർവേ നടത്തി കണ്ടെത്തിയ ശേഷമാണ്​ ഓൺലൈൻ ക്ലാസുകൾ തുടങ്ങിയത്​.

​ഹയർ സെക്കൻഡറിയിലും പത്താംക്ലാസിലും എല്ലാവർക്കും വീടുകളിൽ മൊബൈൽ ഫോൺ ഉണ്ടായിരുന്നു. ഏഴാംക്ലാസ്സിലും നാലാംക്ലാസ്സിലും പഠിക്കുന്നവർക്ക്​ ഓൺലൈൻ ക്ലാസുകളിൽ പൂർണമായി പങ്കെടുക്കാനാവുന്നില്ല. വീടുകളിൽ മൊബൈൽ ഉണ്ടെങ്കിലും പ്രായം ​ചെന്നവരായതിനാൽ ഉപയോഗിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടാണ്​ തടസ്സമാകുന്നത്​.

ഇവർക്ക്​ സമ്പർക്ക ക്ലാസ്സാണ്​ കൂടുതൽ പ്രയോജനപ്പെടുക. സാക്ഷരതപ്രേരക്​മാരും പഞ്ചായത്തുകളിൽ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാണ്​. മറ്റ്​ ജില്ലകളിൽ ട്രാൻസ്​ജെൻഡേഴ്​സ്​ തുല്യതകോഴ്​സുകളിൽ പഠനം നടത്തുന്നുണ്ടെങ്കിലും കോട്ടയത്ത്​ ആരുമില്ല.

22 വയസ്സ്​ പൂർത്തിയായ പത്താംക്ലാസ്​ വിജയിച്ച ആർക്കും പ്ലസ്​ വണ്ണിന്​ ചേരാം. പഠനമാധ്യമം മലയാളമാണ്​. ഏഴാംക്ലാസ്സ്​​ വിജയിച്ച, 17 വയസ്സ്​​ പൂർത്തിയായവർക്ക്​ പത്താംക്ലാസിലും 15 വയസ്സ്​​ പൂർത്തിയായ, നാലാംക്ലാസ്​ വിജയിച്ചവർക്ക്​ ഏഴാംക്ലാസ്സിലും ചേരാം. സ്​കൂളിൽ പേകാത്തവർക്കായാണ്​ നാലാംക്ലാസ്സ്​ തുല്യതപഠനം.

സാക്ഷരതമിഷനുമായി ചേർന്നുള്ള ജില്ല പഞ്ചായത്തി​െൻറ 'മിഷൻ 2020' പദ്ധതി അവസാന ഘട്ടത്തിലാണ്​. 2020 ഓടെ 50 വയസ്സിന്​ താഴെയുള്ള എല്ലാവരെയും പത്താംക്ലാസ്​ വിജയിപ്പിക്കുക എന്ന ലക്ഷ്യമിട്ട്​ 2010ലാണ്​ തുടക്കമിട്ടത്​. 2020ൽ സർവേ നടത്തി ശേഷിക്കുന്നവരെക്കൂടി തുടർവിദ്യാഭ്യാസത്തി​െൻറ ഭാഗമാക്കാനായിരുന്നു ഉദ്ദേശ്യം. എന്നാൽ, കോവിഡ്​മൂലം സർവേ നടത്താനായിട്ടില്ലെന്ന്​ സാക്ഷരത മിഷൻ ജില്ല കോഓഡിനേറ്റർ ഡോ. വി.വി. മാത്യു പറഞ്ഞു.

31 പിന്നിട്ട്​ സാക്ഷരനേട്ടം

കോട്ടയം: ഇന്ത്യയിലെ ആദ്യ സമ്പൂർണ സാക്ഷര നഗരമെന്ന നേട്ടം കോട്ടയം നഗരം സ്വന്തമാക്കിയിട്ട്​ 31 വർഷം പിന്നിട്ടു. 1989 ജൂൺ 25നാണ്​ കേന്ദ്ര വിദ്യാഭ്യാസമന്ത്രി എൻ.പി. സാഹി നഗരത്തെ ആദ്യ സമ്പൂർണ സാക്ഷര നഗരമായി പ്രഖ്യാപിച്ചത്​.

അൽഫോൻസ്​ കണ്ണന്താനമായിരുന്നു അന്ന്​ കലക്​ടർ. എം.ജി സർവകലാശാല എൻ.എസ്​.എസി​െൻറ നേതൃത്വത്തിൽ നഗരസഭയുടെ സഹകരണത്തോടെയാണ്​ എല്ലാ വാർഡുകളിലും സാക്ഷരത യജ്ഞം നടപ്പാക്കിയത്​.

നഗരസഭയിലെ ഇറഞ്ഞാൽ വാർഡിലാണ്​ യജ്ഞത്തിന്​ തുടക്കമിട്ടത്​. എൻ.എസ്.എസ് പ്രോഗ്രാം കോഓഡിനേറ്റർ ഡോ. സി. തോമസ് എബ്രഹാം ആയിരുന്നു​ ചുക്കാൻപിടിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:literacy mission​Covid 19literacy day
Next Story