Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightktl5 കോവിഡിൽ...

ktl5 കോവിഡിൽ പിടിമുറുക്കി പാലാ നഗരസഭ

text_fields
bookmark_border
കോട്ടയം: കോവിഡ്​ പടരാൻ തുടങ്ങിയിട്ട്​ കൊല്ലം ഒന്നായി. പേടിയും ഭീതിയും മാറി രാജ്യമെമ്പാടും അൺലോക്​ പ്രക്രീയ ആരംഭിച്ചുകഴിഞ്ഞിട്ടുമുണ്ട്​. എന്നാൽ, പാലാ നഗരസഭയിലുള്ളവർ ഇപ്പോഴാണ്​ കോവിഡി​ൻെറ രാഷ്​ട്രീയ സാധ്യതകളെക്കുറിച്ച്​ അറിയുന്നത്​. മാണിവിഭാഗത്തിൽനിന്ന്​ പിരിഞ്ഞു ജോസഫിനൊപ്പം പോയവർ കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കാതെ യോഗം ചേർന്നതോടെയാണ്​ കോവിഡ്​ ഇത്രക്ക്​ കൊള്ളരുതാത്തവനാണെന്ന്​ നാട്ടുകാർക്ക്​ ബോധ്യമാകുന്നത്​. ​ സാധാരണക്കാര​ൻെറ മുഖത്തെ മാസ്​ക്​ ഒന്നുതാഴ്​ന്നാൽ പിഴയടിക്കുന്ന, ​കോവിഡ്​ രോഗി അടുത്തുകൂടിപ്പോയാൽ റൂട്ട്​മാപ്പ്​ എടുക്കുന്ന പൊലീസ്​ ഇവിടെ നോക്കുകുത്തിയായെന്ന​ മാണി വിഭാഗത്തി​ൻെറ ആരോപണത്തോടെ കളംകൊഴുത്തു. ഇ​േതക്കുറിച്ച്​ ഹെൽത്ത്​ ഇൻസ്​പെക്​ടർ മുതൽ മുഖ്യമന്ത്രിവരെയുള്ളവർക്ക്​ പരാതികൾ പ്രവഹിക്കുകയാണ്​. നഗരസഭയിലെ 20ാം വാർഡിൽ മത്സരിക്കുന്ന യു.ഡി.എഫ്​ സ്ഥാനാർഥിക്ക്​ കോവിഡ്​ സ്ഥിരീകരിച്ചപ്പോൾ മാണി വിഭാഗം പറയുന്നതിൽ കാര്യമുണ്ടെന്ന പ്രതീതിയും ഉണ്ടായി. കോവിഡ്​ വിരുദ്ധ പോരാട്ടത്തിന്​ ചുക്കാൻപിടിക്കേണ്ടവരിൽ ഒരാളായ നഗരസഭ വൈസ് ​ചെയർമാ​ൻെറ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ കെ.സി. ജോസഫ്​, മോൻസ്​ ജോസഫ്​ തുടങ്ങിയ എം.എൽ.എമാരും മുൻ എം.പിമാരായ ജോയി എബ്രഹാം, വക്കച്ചൻ മറ്റത്തിൽ തുടങ്ങിയവരുമൊക്കെയാണ്​ പ​ങ്കെടുത്തത്​. 20പേരിൽ കൂട്ടംചേരരുതെന്നാണ്​ ആരോഗ്യവകുപ്പി​ൻെറ നിർദേശമെങ്കിലും 70ൽ ഏറെപ്പേർ പതിവായി യോഗത്തിന്​ എത്തിയിരുന്നുവെന്നാണ്​ മാണിവിഭാഗം പരാതിയിൽ പറഞ്ഞിരിക്കുന്നത്​. ഇതി​ൻെറ വിഡിയോ സാമൂഹിക മാധ്യമങ്ങൾ വഴി പുറത്തുവിട്ടിട്ടുമുണ്ട്​. 26 സ്ഥാനാർഥികളും 50ഓളം പ്രവർത്തകരുമാണ്​ യോഗങ്ങളിൽ ഉണ്ടായിരുന്നത്​. ഇവരെ മുഴുവൻ ക്വാറ​ൻറീനിൽ അയക്കണമെന്നും കോവിഡ്​ നിയമം ലംഘിച്ചതിന്​ ക്രിമിനൽ കേസ്​ എടുക്കണമെന്നും മാണി വിഭാഗം ആവശ്യപ്പെടുന്നുണ്ട്​. എന്നാൽ, ജനങ്ങൾക്ക്​ ഭീഷണിയുണ്ടാകുന്ന വിധത്തിൽ പ്രവർത്തിച്ചിട്ടില്ലെന്നാണ്​ യു.ഡി.എഫ്​ നേതാക്കളുടെ നിലപാട്​. കോവിഡ്​ സ്ഥിരീകരിച്ചതോടെ പ്രചാരണ പ്രവർത്തനങ്ങൾ നിർത്തിവെച്ചതും അവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഇത്​ പോരെന്നും ഇൗ യോഗങ്ങളിൽ പ​ങ്കെടുത്ത നേതാക്കൾ അടക്കമുള്ളവർ പൊതുജനങ്ങളുമായി ഇടപെടുന്നത്​ തടയാൻ നടപടി വേണമെന്നുമാണ്​ പരാതികളിൽ ആവിശ്യപ്പെട്ടിരിക്കുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story