Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right30 ശതമാനം സീറ്റ്‌...

30 ശതമാനം സീറ്റ്‌ ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌

text_fields
bookmark_border
കോട്ടയം: പാർട്ടിയുടെ പ്രതിസന്ധി ഘട്ടങ്ങളിൽ കൈ മെയ്​ മറന്ന് മാതൃസംഘടനക്കുവേണ്ടി തെരുവിൽ ഇറങ്ങി തല്ലുകൊള്ളുകയും കേസുകളിൽ ഉൾപ്പെടുകയും ചെയ്ത പ്രവർത്തകർക്ക്​ തദ്ദേശ തെരഞ്ഞെടുപ്പിൽ അർഹമായ പ്രാതിനിധ്യം നൽകണമെന്ന്​ ആവശ്യപ്പെട്ട്​ യൂത്ത് കോൺഗ്രസ്‌ പ്രമേയം. തെരഞ്ഞെടുപ്പിൽ 30 ശതമാനം സീറ്റ് നൽകണമെന്നാണ്​ ആവശ്യം. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡൻറ്​ ഷാഫി പറമ്പിൽ എം.എൽ.എ, വൈസ് പ്രസിഡൻറ്​ ശബരീനാഥ്​ എം.എൽ.എ, ജില്ല പ്രസിഡൻറ്​ ചിൻറു കുര്യൻ ജോയ് എന്നിവർ ചേർന്ന് ഡി.സി.സി പ്രസിഡൻറ്​ ജോഷി ഫിലിപ്പിന്​ സ്ഥാനാർഥി പട്ടിക കൈമാറി. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡൻറുമാരായ എൻ.എസ്​. നുസൂർ, റിയാസ് മുകോളി, റിജിൽ മാകുറ്റി, എസ്​.എൻ. ബാലു, സെക്രട്ടറിമാരായ ജോബിൻ ജേക്കബ്, സിജോ ജോസഫ്, അഡ്വ. ടോം കോര, റോബി ഊടുപുഴയിൽ, ജിൻസൺ ചെറുമലയിൽ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story