Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതേനിയിൽ കഞ്ചാവ് വേട്ട...

തേനിയിൽ കഞ്ചാവ് വേട്ട തുടരുന്നു; ഇന്നലെ കണ്ടെടുത്തത് 80 കിലോ

text_fields
bookmark_border
കുമളി: തേനി ജില്ലയിൽ രണ്ടാം ദിനവും പൊലീസ് കഞ്ചാവ് വേട്ട തുടർന്നു. തേനി എസ്.പിക്ക്​ ലഭിച്ച രഹസ്യവിവരത്തി​ൻെറ അടിസ്ഥാനത്തിൽ ബുധനാഴ്ച കമ്പത്തുനിന്ന്​ 80 കിലോ കഞ്ചാവ് പൊലീസ് കണ്ടെടുത്തു. കേരളത്തിലേക്ക് പച്ചക്കറി വാഹനത്തിൽ കടത്തുന്നതിനായി മാർക്കറ്റിലെ വ്യാപാര സ്ഥാപനത്തിൽ സൂക്ഷിച്ച കഞ്ചാവാണ് ഇൻസ്പെക്ടർ ഗീത, എസ്.ഐ രാമകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ കണ്ടെടുത്തത്. കഞ്ചാവ് ഇവിടെ എത്തിച്ച കമ്പം സ്വദേശികളായ മലൈസ്വാമി, ദൈവം, കണ്ണൻ, കാളിരാജ്, കാർത്തിക് എന്നിവർ ഒളിവിലാണ്. ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. ചൊവ്വാഴ്ച കമ്പം, വീരപാണ്ടി സ്​റ്റേഷൻ പരിധികളിൽനിന്നായി 256 കിലോ കഞ്ചാവ് പൊലീസ് പിടികൂടിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story