Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജില്ലയില്‍ 758 പുതിയ...

ജില്ലയില്‍ 758 പുതിയ കോവിഡ് രോഗികള്‍; സംസ്ഥാനത്ത്​ വീണ്ടും ഒന്നാമത്​

text_fields
bookmark_border
കോട്ടയം: ജില്ലയില്‍ 758പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗസ്ഥിരീകരണ കണക്കാണിത്. 756പേർക്കും സമ്പര്‍ക്കം മുഖേനയാണ് ബാധിച്ചത്. സംസ്ഥാനത്തിന്​ പുറത്തുനിന്നെത്തിയ രണ്ടുപേർ രോഗബാധിതരായി. പുതുതായി 5522 പരിശോധനഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 340 പുരുഷന്മാരും 328 സ്ത്രീകളും 90 കുട്ടികളും ഉള്‍പ്പെടും. 60 വയസസ്സിനു മുകളിലുള്ള 120 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 440പേർ രോഗമുക്തരായി. 5403 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 42565 പേര്‍ കോവിഡ് ബാധിതരായി. 36943പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 11721 പേര്‍ ക്വാറൻറീനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശസ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ: കോട്ടയം -64 കിടങ്ങൂർ -40 ചങ്ങനാശ്ശേരി - 33 വാഴപ്പള്ളി-26 തലയോലപ്പറമ്പ്, മാടപ്പള്ളി -24 തൃക്കൊടിത്താനം, വെച്ചൂർ -22 ചിറക്കടവ്, പാലാ, കുറിച്ചി -20 അയ്മനം -19 വെളിയന്നൂർ - 18 കങ്ങഴ - 16 ടി.വി പുരം, മുണ്ടക്കയം - 15 മീനച്ചിൽ, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ, പള്ളിക്കത്തോട് - 14 തലയാഴം-13 കാണക്കാരി - 12 കടപ്ലാമറ്റം, അതിരമ്പുഴ, വൈക്കം, പനച്ചിക്കാട് - 11 വെള്ളാവൂർ, കരൂർ - 10 മുത്തോലി - 9 ഭരണങ്ങാനം, ഉഴവൂർ, കൂരോപ്പട, ഉദയനാപുരം, ഈരാറ്റുപേട്ട, അകലക്കുന്നം - 8 തിടനാട്, തലപ്പലം, വാഴൂർ, കറുകച്ചാൽ, പൂഞ്ഞാർ തെക്കേക്കര - 7 എരുമേലി, കോരുത്തോട്, കടുത്തുരുത്തി, കുറവിലങ്ങാട് - 6 ഞീഴൂർ, എലിക്കുളം, കടനാട്, മേലുകാവ്, അയർക്കുന്നം, മുളക്കുളം, കൊഴുവനാൽ - 5 വാകത്താനം, പായിപ്പാട്, പാറത്തോട്, ചെമ്പ്, പൂഞ്ഞാർ, കുമരകം, കല്ലറ - 4 മറവന്തുരുത്ത്, പാമ്പാടി, വിജയപുരം, തിരുവാർപ്പ്, മൂന്നിലവ്, പുതുപ്പള്ളി, നീണ്ടൂർ, മീനടം - 3 മണിമല, നെടുംകുന്നം, ആർപ്പൂക്കര, തീക്കോയി - 2 മരങ്ങാട്ടുപിള്ളി, വെള്ളൂർ, തലനാട്, മണർകാട് - 1
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story