Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോട്ടയം ജില്ലയില്‍ 387...

കോട്ടയം ജില്ലയില്‍ 387 പേര്‍ക്കുകൂടി കോവിഡ്

text_fields
bookmark_border
കോട്ടയം: ജില്ലയില്‍ 387 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. പുതിയതായി 4004 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 177 പുരുഷന്‍മാരും 162 സ്ത്രീകളും 48 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസ്സിനു മുകളിലുള്ള 70പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 613 പേർ രോഗമുക്തരായി. 4729 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 38472 പേര്‍ കോവിഡ് ബാധിതരായി. 33640 പേര്‍ രോഗമുക്തി നേടി. ആകെ 11434 പേര്‍ ക്വാറൻറീനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ. കോട്ടയം-38 ചങ്ങനാശ്ശേരി- 22 എരുമേലി-20 വെള്ളാവൂർ-15 അകലക്കുന്നം-14 തലയോലപ്പറമ്പ്-13 പാല, ഭരണങ്ങാനം, വിജയപുരം, കങ്ങഴ, കാഞ്ഞിരപ്പള്ളി - 11 തൃക്കൊടിത്താനം, ഏറ്റുമാനൂർ, ആർപ്പൂക്കര - 10 തിടനാട്, വൈക്കം, കിടങ്ങൂർ, വെച്ചൂർ - 7 ഈരാറ്റുപേട്ട, കൂരോപ്പട, പാറത്തോട്, മേലുകാവ്, മണിമല,കുറിച്ചി, മാഞ്ഞൂർ - 6 മുളക്കുളം, മൂന്നിലവ്, വാഴപ്പള്ളി, മുണ്ടക്കയം, ടി.വി പുരം, അയർക്കുന്നം, പാമ്പാടി, മരങ്ങാട്ടുപിള്ളി - 5 ചെമ്പ്, അതിരമ്പുഴ, കുമരകം, ചിറക്കടവ്, രാമപുരം - 4 തിരുവാർപ്പ്, ഉദയനാപുരം, കുറവിലങ്ങാട്, അയ്മനം,മണർകാട്, കടുത്തുരുത്തി, തലനാട് - 3 ഉഴവൂർ, കൂട്ടിക്കൽ, വാകത്താനം, പുതുപ്പള്ളി, വെളിയന്നൂർ,വെള്ളൂർ, മറവന്തുരുത്ത്, തലപ്പലം - 2 പനച്ചിക്കാട്, കടനാട്, കറുകച്ചാൽ, പള്ളിക്കത്തോട്, മീനച്ചിൽ, നീണ്ടൂർ, കടപ്ലാമറ്റം,എലിക്കുളം, പൂഞ്ഞാർ, കരൂർ, കല്ലറ, കോരുത്തോട്, തീക്കോയി - 1 പോളിങ്​ ഉദ്യോഗസ്ഥര്‍ക്കുള്ള അവസാന പരിശീലനം ഡിസംബര്‍ എട്ടിന് ഉത്തരവ് പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പോളിങ്​ ജോലിക്ക് നിയോഗിക്കപ്പെട്ട പ്രിസൈഡിങ്​ ഓഫിസര്‍മാര്‍ക്കും ഫസ്​റ്റ്​ പോളിങ്​ ഓഫിസര്‍മാര്‍ക്കുമായുള്ള അവസാനഘട്ട പോളിങ്​ പരിശീലനം ഡിസംബര്‍ എട്ടിന് രാവിലെ 10 മുതല്‍ കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കും. നവംബര്‍ 30 മുതല്‍ ഡിസംബര്‍ അഞ്ചുവരെ വരെ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ പരിശീലന പരിപാടിയില്‍ ഹാജരാകാന്‍ സാധിക്കാത്തവരും പുതിയതായി പോളിങ്​ ജോലിക്ക് നിയോഗിക്കപ്പെട്ടവരും ഈ പരിശീലനത്തില്‍ പങ്കെടുക്കണമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫിസറായ ജില്ല കലക്ടര്‍ എം. അഞ്ജന അറിയിച്ചു. പോളിങ്​ ജോലി റദ്ദാക്കി ഉത്തരവ് ലഭിച്ചിട്ടില്ലാത്ത എല്ലാ പ്രിസൈഡിങ്​ ഓഫിസര്‍മാരും ഫസ്​റ്റ്​ പോളിങ്​ ഓഫിസര്‍മാരും നിര്‍ബന്ധമായും പരിശീലനം നേടിയിരിക്കണം. ഉത്തരവ് പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ അറസ്​റ്റ്​ വാറൻറ്​ പുറപ്പെടുവിക്കുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story