Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജില്ലയില്‍ 386...

ജില്ലയില്‍ 386 പേര്‍ക്കുകൂടി കോവിഡ്; കൂടുതലും കോട്ടയത്ത്

text_fields
bookmark_border
കോട്ടയം: ജില്ലയില്‍ 386 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 383 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്നു പേരും രോഗബാധിതരായി. പുതിയതായി 3132 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 194 പുരുഷന്‍മാരും 146 സ്ത്രീകളും 46 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസ്സിനു മുകളിലുള്ള 84 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 296 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 7247 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 21145 പേര്‍ കോവിഡ് ബാധിതരായി. 13864 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19081 പേര്‍ ക്വാറൻറീനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ. കോട്ടയം -57, ചങ്ങനാശ്ശേരി-36, ഈരാറ്റുപേട്ട -18, പാമ്പാടി-16, തലയാഴം-14, കുമരകം, കൂരോപ്പട-12, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂര്‍, പള്ളിക്കത്തോട്-11, തിരുവാര്‍പ്പ്, വെച്ചൂര്‍ -10, തൃക്കൊടിത്താനം, കിടങ്ങൂര്‍ -9, മരങ്ങാട്ടുപിള്ളി, തിടനാട്, വാഴപ്പള്ളി-8, അതിരമ്പുഴ, തലയോലപ്പറമ്പ് -7, മീനടം, നെടുംകുന്നം, കുറിച്ചി, ആര്‍പ്പൂക്കര-6, മാടപ്പള്ളി, പാറത്തോട്-5, വൈക്കം, മേലുകാവ്, അയര്‍ക്കുന്നം, വെള്ളൂര്‍, ഉദയനാപുരം, മുണ്ടക്കയം, വെള്ളാവൂര്‍, ഞീഴൂര്‍, പുതുപ്പള്ളി-4, ടിവി പുരം, മണര്‍കാട്, പാലാ, എരുമേലി, പനച്ചിക്കാട്, മറവന്തുരുത്ത് -3, പായിപ്പാട്, മൂന്നിലവ്, മണിമല, കരൂര്‍, തീക്കോയി, വാകത്താനം-2, തലനാട്, പൂഞ്ഞാര്‍, ഉഴവൂര്‍, മാഞ്ഞൂര്‍, എലിക്കുളം, അയ്മനം, വാഴൂര്‍, കടുത്തുരുത്തി, രാമപുരം, കറുകച്ചാല്‍, കടപ്ലാമറ്റം, മുളക്കുളം-1. 'കേരള കോൺഗ്രസി​​ൻെറ മുന്നണി പ്രവേശം എൽ.ഡി.എഫിനു നേട്ടം- ' കോട്ടയം: ജോസ് കെ.മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസിൻെറ മുന്നണി പ്രവേശനം ജില്ലയിൽ എൽ.ഡി.എഫിന് വമ്പിച്ച നേട്ടമാകുമെന്ന് ഐ.എൻ.എൽ സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം ഏന്തയാർ റഹ്മാൻ. ഐ.എൻ.എൽ ജില്ല കമ്മിറ്റി നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ്​ ജിയാഷ്‌ കരീം അധ്യക്ഷതവഹിച്ചു. ജില്ല ജനറൽ സെക്രട്ടറി റഫീഖ് പട്ടരുപറമ്പിൽ, കെ.പി. അബ്ദുസ്സലാം, കോട്ടയം സിദ്ദീക്ക്‌, സലിം വാഴമറ്റം, വൈക്കം ഹസൻ കുഞ്ഞ്, റഷീദ് പുളിമൂട്ടിൽ, നിജാസ് എരുമേലി എന്നിവർ സംസാരിച്ചു. ബയോ മെഡിക്കല്‍ ടെക്‌നീഷ്യന്‍ നിയമനം കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബയോ മെഡിക്കല്‍ ടെക്‌നീഷ്യന്‍ തസ്തികയില്‍ താൽകാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബയോ മെഡിക്കല്‍ എൻജിനീയറിങ്​, മെഡിക്കല്‍ ഇലക്ട്രോണിക്‌സ്, ബയോ മെഡിക്കല്‍ ഇന്‍സ്ട്രുമെ​േൻറഷന്‍ എന്നിവയില്‍ ഏതിലെങ്കിലും മൂന്നുവര്‍ഷ എൻജിനീയറിങ്​ ഡിപ്ലോമ ഉള്ളവരെയാണ് പരിഗണിക്കുന്നത്. പ്രായം 40 വയസ്സില്‍ താഴെ. 500 കിടക്കകളെങ്കിലുമുള്ള ആശുപത്രിയില്‍ (മെഡിക്കല്‍ കോളജ് ആശുപത്രി അഭികാമ്യം) ആറു മാസമെങ്കിലും പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളും hrgmchktm2020@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. തുടര്‍ന്ന് ലഭിക്കുന്ന ലിങ്കിലുള്ള ഫോറം പൂരിപ്പിച്ചു സമര്‍പ്പിക്കുകയും വേണം. അപേക്ഷകള്‍ ഒക്ടോബര്‍ 31ന് വൈകുന്നേരം 5.30ന് മുന്‍പ് ലഭിക്കണം.
Show Full Article
TAGS:
Next Story