Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവോട്ടര്‍ പട്ടിക...

വോട്ടര്‍ പട്ടിക പുതുക്കല്‍: അപേക്ഷകളും പരാതികളും 31വരെ നല്‍കാം

text_fields
bookmark_border
കോട്ടയം: കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷ‍ൻെറ സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികളുടെ ഭാഗമായി നവംബര്‍ 16ന് പ്രസിദ്ധീകരിച്ച കരടുവോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട അപേക്ഷകളും പരാതികളും ഡിസംബര്‍ 31വരെ സമര്‍പ്പിക്കാം. 2021 ജനുവരി ഒന്നിനോ അതിനു മു​േമ്പാ 18 വയസ്സ്​ പൂര്‍ത്തിയാകുന്ന അര്‍ഹരായ എല്ലാ പൗരന്മാര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും നിലവിലെ വോട്ടര്‍മാര്‍ക്ക് പട്ടികയിലെ വിവരങ്ങളില്‍ നിയമാനുസൃത മാറ്റം വരുത്തുന്നതിനും അവസരമുണ്ട്. വോട്ടേഴ്സ് ഹെല്‍പ് ലൈന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനയും https://www.nvsp.in/ വെബ്സൈറ്റ് വഴിയും അക്ഷയ സൻെററുകളിലും തിരുത്തലും പേരു ചേര്‍ക്കലും നടത്താം. ജില്ലയില്‍ 578 പുതിയ കോവിഡ് ബാധിതർ കോട്ടയം: ജില്ലയില്‍ 578 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 576 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടുപേർ രോഗബാധിതരായി. പുതിയതായി 4681 പരിശോധനഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 294 പുരുഷന്മാരും 229 സ്ത്രീകളും 55 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസ്സിനു മുകളിലുള്ള 105 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 462 പേർ രോഗമുക്തരായി. 5777 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 44,760 പേര്‍ കോവിഡ് ബാധിതരായി. 38,860 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 12,867 പേര്‍ ക്വാറൻറീനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ. കോട്ടയം -48 ഏറ്റുമാനൂർ -29 എരുമേലി -25 അയർക്കുന്നം -24 മുണ്ടക്കയം -22 ചങ്ങനാശ്ശേരി -19 മണിമല -18 പാറത്തോട്, വൈക്കം, വാഴപ്പള്ളി -17 തൃക്കൊടിത്താനം -16 പൂഞ്ഞാർ, കരൂർ -13 ഉദയനാപുരം, തലയോലപ്പറമ്പ് -11 നെടുംകുന്നം -10 കാണക്കാരി, മാടപ്പള്ളി, കിടങ്ങൂർ, കൊഴുവനാൽ, മീനച്ചിൽ -9 വെച്ചൂർ, കാഞ്ഞിരപ്പള്ളി, കല്ലറ, കുമരകം, മാഞ്ഞൂർ, കടനാട് -8 ചെമ്പ്, വാകത്താനം, വെളിയന്നൂർ, കുറിച്ചി - 7 പൂഞ്ഞാർ തെക്കേക്കര, മറവന്തുരുത്ത്, ഉഴവൂർ, തലപ്പലം, പാമ്പാടി, പാലാ -6 കങ്ങഴ, തലയാഴം, ടി.വി പുരം, എലിക്കുളം, തിടനാട്, കറുകച്ചാൽ, കുറവിലങ്ങാട്, വെള്ളാവൂർ -5 കടുത്തുരുത്തി, വെള്ളൂർ, ചിറക്കടവ്, ഈരാറ്റുപേട്ട, അകലക്കുന്നം, പുതുപ്പള്ളി, രാമപുരം -4 മണർകാട്, മുത്തോലി, അയ്മനം, ഞീഴൂർ, ഭരണങ്ങാനം, തീക്കോയി, അതിരമ്പുഴ, പായിപ്പാട്, മുളക്കുളം -3 കൂട്ടിക്കൽ, മേലുകാവ്, ആർപ്പൂക്കര -2 കടപ്ലാമറ്റം, വാഴൂർ, മൂന്നിലവ്, തലനാട്, പനച്ചിക്കാട്, മീനടം, കൂരോപ്പട, കോരുത്തോട്, തിരുവാർപ്പ്, പള്ളിക്കത്തോട് -1 ഇന്‍സ്​റ്റിറ്റ്യൂഷനല്‍ ക്ലസ്​റ്റര്‍ കോട്ടയം: പത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പാലാ മരിയസദനം കോവിഡ് ഇന്‍സ്​റ്റിറ്റ്യൂഷനല്‍ ക്ലസ്​റ്ററായി കലക്ടര്‍ പ്രഖ്യാപിച്ചു. ക്ലസ്​റ്റര്‍ നിയന്ത്രണം നടപ്പാക്കുന്നതിന് ജില്ല മെഡിക്കല്‍ ഓഫിസറെ ചുമതലപ്പെടുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story