Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബി.ജെ.പി പ്രവർത്തകർ...

ബി.ജെ.പി പ്രവർത്തകർ 30.75 ലക്ഷം തട്ടിയ കേസിൽ കുമ്മനവും പ്രതി

text_fields
bookmark_border
പത്തനംതിട്ട: ആറന്മുള സ്വദേശിയിൽനിന്ന്​ ബി.ജെ.പി, ആർ.എസ്​.എസ്​ പ്രവർത്തകർ ചേർന്ന്​ 30.75 ലക്ഷം രൂപ തട്ടിയ കേസിൽ ബി.ജെ.പി മുൻ സംസ്​ഥാന അധ്യക്ഷനും മുൻ മിസോറം ഗവർണറുമായ കുമ്മനം രാജശേഖരനും പ്രതി. ആറന്മുള പുത്തേഴത്ത്​ ഇല്ലത്ത്​ ജ്യോതിഷിയായ പി.ആർ. ഹരികൃഷ്​ണൻ നൽകിയ കേസിലാണ്​ കുമ്മനത്തെ പ്രതി ചേർത്തത്​. പാലക്കാട്​ കൊല്ല​ങ്കോട്ട്​ തുടങ്ങുന്ന ന്യൂ ഭാരത്​ ബയോടെക്​നോളജി എന്ന കമ്പനിയുടെ ഷെയർ ഹോൾഡർ ആക്കാമെന്നുപറഞ്ഞ്​ പണംതട്ടിയെന്നാണ്​ പരാതിയിൽ പറയുന്നത്​. കേസിൽ നാലാം പ്രതിയാണ്​ കുമ്മനം രാജശേഖരൻ. കുമ്മനത്തി​ൻെറ പ്രൈവറ്റ്​ സെക്രട്ടറിയും ആറന്മുള സ്വദേശിയുമായ പ്രവീൺ ആണ്​ ഒന്നാം പ്രതി. ന്യൂ ഭാരത്​ ബയോടെക്​നോളജി എന്ന കമ്പനിയുടെ പേരുപറഞ്ഞ്​ 2018 ഒക്​ടോബർ 20 മുതൽ 2020 ജനുവരി 14വരെയുള്ള കാലത്ത്​ പലതവണയായി 30.75 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ്​ പറയുന്നത്​. കമ്പനി തുടങ്ങിയതുമില്ല. പരാതിക്കാരനും പ്രവീണും ആർ.എസ്​.എസിൽ ഒരുമിച്ച്​ പ്രവർത്തിച്ചിട്ടുള്ളവരാണ്​. പാലക്കാട്ട്​ കൊല്ല​ങ്കോട്​ നെന്മേനി നെട്ടമണി വിജയനാണ്​ രണ്ടം പ്രതി. ഇദ്ദേഹം തുടങ്ങുന്ന കമ്പനിയിൽ ഷെയർ വാഗ്​ദാനം ചെയ്​താണ്​ പണം തട്ടിയത്​. വിജയ​ൻെറ മാനേജർ സേവ്യർ മൂന്നാംപ്രതിയും ബി.ജെ.പി എൻ. ആർ.ഐ സെൽ കൺവീനർ ഹരി അഞ്ചാം പ്രതിയും വിജയ​ൻെറ ഭാര്യ കൃഷ്​ണവേണി, മക്കളായ ഡാലിയ, റാനിയ, സാനിയ എന്നിവർ ആറുമുതൽ ഒമ്പതുവരെ പ്രതികളാണ്​. കുമ്മനം മിസോറം ഗവർണർ ആയിരുന്ന വേളയിലാണ്​ തട്ടിപ്പ്​ നടന്നത്​. പ്രവീണാണ്​ തുക നൽകാൻ നിരന്തരം പ്രേരിപ്പിച്ചത്​. പലപ്പോഴും ഫോണിൽ വിളിച്ചിട്ടുള്ള കുമ്മനം മികച്ച സംരംഭമാണെന്ന്​ പറഞ്ഞു വിശ്വസിപ്പിച്ചുവെന്നും അതനുസരിച്ചാണ്​ പണം നൽകിയതെന്നും പരാതിയിൽ പറയുന്നു. അതി​ൻെറ അടിസ്​ഥാനത്തിലാണ്​ കുമ്മനത്തെയും പ്രതി ചേർത്തത്​. മൊത്തം 37 ലക്ഷം രൂപ നൽകി. പണംമടക്കി ചോദിച്ചപ്പോൾ വിഷയത്തിൽ ഇടപെട്ട കുമ്മനം ബി.ജെ.പി എൻ.ആർ.ഐ സെൽ കൺവീനർ ഹരിയെ ചുമതലപ്പെടുത്തി. ഒത്തുതീർപ്പ്​ ചർച്ചയിലാണ്​ 6.25 ലക്ഷം രൂപ മടക്കി ലഭിച്ചത്​. അതിനൊപ്പം വിജയൻ നൽകിയിരുന്ന ചെക്ക്​ ​ ഹരി മടക്കി വാങ്ങിയെന്നും പരാതിയിൽ പറയുന്നു. പ്ലാസ്​റ്റിക്​രഹിത ബാനർ നിർമാണ കമ്പനിയാണ്​ ന്യൂ ഭാരത്​ ബയോടെക്​നോളജി എന്നാണ്​ പറഞ്ഞിരുന്നത്​. കമ്പനി രജിസ്​റ്റർ ചെയ്യുകപോലും ഉണ്ടായില്ല. അതിനാലാണ്​ പണം മടക്കി ചോദിച്ചതെന്ന്​ ഹരികൃഷ്​ണൻ പരാതിയിൽ പറയുന്നു. തനിക്കെതിരെ പരാതിയു​െണ്ടന്ന്​ കേട്ടമാത്രയിൽ പ്രതിയാക്കി എഫ്​.​െഎ.ആർ ഇടുകയാണ്​ ചെയ്​തതെന്ന്​ കുമ്മനം ആരോപിച്ചു. രാഷ്​ട്രീയ മുതലെടുപ്പ്​ നടത്താനുള്ള ശ്രമമാണ്​ ഇതിനു പിന്നിൽ നടക്കുന്നത്​. തനിക്ക്​ ഇതുമായി ഒരു ബന്ധവുമി​െല്ലന്ന്​ പരാതി വായിച്ചാൽ ആർക്കും ബോധ്യപ്പെടുമെന്നും കുമ്മനം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story