Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപ്രളയം: കൈപിടിക്കാൻ...

പ്രളയം: കൈപിടിക്കാൻ 3000 ജലവാഹനങ്ങൾ

text_fields
bookmark_border
കോട്ടയം: പ്രളയ മുന്നറിയിപ്പുകൾക്കിടെ രക്ഷാപ്രവർത്തനത്തിന്​ ജലവാഹനങ്ങളുടെ കണക്ക്​ ശേഖരിച്ച്​ പൊലീസ്​. ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരമായിരുന്നു പൊലീസി​ൻെറ കണക്കെടുപ്പ്​. ​ ഫിഷറീസ്​, ടൂറിസം വകുപ്പുകളിൽ രജിസ്​​ട്രേഷൻ ഇല്ലാത്ത, പ്രാദേശികതലത്തിൽ ​ ഉപയോഗിക്കാൻ കഴിയുന്ന വള്ളങ്ങളുടെ വിവരങ്ങളാണ്​ പൊലീസ്​ ശേഖരിച്ചത്​. ഇത്​ ദുരന്ത നിവാരണ അതോറിറ്റിക്ക്​ കൈമാറി. ഇതനുസരിച്ച്​ മൂവായിരത്തോളം ജലവാഹനങ്ങളുണ്ടെന്നാണ്​ പ്രാഥമിക കണക്ക്​. ഒാരോ സ്​റ്റേഷനിൽനിന്നും ലഭിച്ച വള്ളങ്ങളുടെ കണക്ക് ക്രോഡീകരിച്ചുവരുകയാണെന്നും ഉടൻ സംസ്ഥാനതലത്തിൽ പട്ടിക പ്രസിദ്ധീകരിക്കുമെന്നും ദുരന്തനിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു. ടൂറിസം, ഫിഷറീസ്​, പോർട്ട്​ ഡിപ്പാർട്ട്​​െമൻറ്​ എന്നിവയുടെ രജിസ്​ട്രേഷൻ ഇല്ലാത്ത കെട്ടുവള്ളങ്ങൾ, ചെറുവള്ളങ്ങൾ, ബോട്ടുകൾ, സ്​പീഡ്​ ബോട്ടുകൾ എന്നിവയുടെ കണക്കാണ്​​ ശേഖരിച്ചത്​. മത്സ്യബന്ധന വള്ളങ്ങളുടെ വിവരങ്ങൾ ഫിഷറീസ് വകുപ്പിനുള്ളതിനാൽ രക്ഷാപ്രവർത്തനത്തിന്​ ഇത്​ ഉപയോഗപ്പെടുത്താൻ കഴിയും. മറ്റ്​ വകുപ്പുകളെയും സമാനരീതിയിൽ ഉപയോഗിക്കാൻ കഴിയും. എന്നാൽ, പ്രാദേശികതലത്തിലെ ചെറുവള്ളങ്ങളുടെ വിവരങ്ങൾ സർക്കാർ സംവിധാനങ്ങളിലൊന്നുമില്ല. ഇതിനാലാണ്​ പൊലീസ്​ സഹായത്തോടെ വിവരശേഖരണം നടത്തിയതെന്ന്​​ ദുരന്ത നിവാരണ അതോറിറ്റി മെംബര്‍ സെക്രട്ടറി ശേഖര്‍ എല്‍. കുര്യാക്കോസ് പറഞ്ഞു. പൊലീസ്​ സ്​​േറ്റഷനിൽ ഈ കണക്കുകൾ ഉണ്ടാകുമെന്നതിനാൽ പ്രളയഘട്ടത്തിൽ അവർക്ക്​ വേഗം ഇടപെടാൻ കഴിയും. ഇതുകൂടി ലക്ഷ്യമിട്ടാണ്​ പൊലീസിനെ ഇതി​ൻെറ ഭാഗമാക്കിയത്​. പട്ടിക പ്രസിദ്ധീകരിക്കുന്നതോ​െട മറ്റ്​ വകുപ്പുകൾക്കും ഇവരുടെ സഹായം തേടാൻ കഴിയും -അദ്ദേഹം പറഞ്ഞു.​ ഒാരോ സ്​റ്റേഷൻ പരിധിയിലെയും ചെറുവള്ളങ്ങളുടെയും തുഴക്കാരുടെയും ഉടമകളുടെയും വിവരമാണ്​ പൊലീസ്​ അതോറിറ്റിക്ക്​ കൈമാറിയിരിക്കുന്നത്​. ചെറിയ വള്ളങ്ങൾക്ക്​ എവിടെയും എത്താൻ കഴിയുമെന്നതിനാൽ വെള്ളപ്പൊക്ക രക്ഷാപ്രവർത്തനത്തിന്​ ഏറെ സഹായകമാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. അതിനിടെ, പ്രളയ മുൻകരുതലി​ൻെറ ഭാഗമായി മുൻവർഷങ്ങളിൽ വലിയ നാശം ​േനരിട്ട പ്രദേശങ്ങളിൽ മത്സ്യബന്ധന ബോട്ടുകളടക്കം എത്തിക്കുന്ന നടപടികളും പുരോഗമിക്കുകയാണ്​. -എബി തോമസ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story