Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമുനിസിപ്പല്‍...

മുനിസിപ്പല്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് 28ന്; ഗ്രാമ-ബ്ലോക്ക്​ തലവന്മാർ 30ന്

text_fields
bookmark_border
മുനിസിപ്പല്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് 28ന്; ഗ്രാമ-ബ്ലോക്ക്​ തലവന്മാർ 30ന് തൊടുപുഴ: ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സമിതികളുടെ അധ്യക്ഷന്മാരെ ഈമാസം 28നും 30നുമായി തെരഞ്ഞെടുക്കും. മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് 28ന് രാവിലെ 11നും വൈസ് ചെയര്‍മാന്‍ ​െതരഞ്ഞെടുപ്പ് അന്നുതന്നെ ഉച്ചക്കുശേഷം രണ്ടിനും നടത്തും. ഗ്രാമപഞ്ചായത്ത്- ബ്ലോക്ക്- ജില്ല പഞ്ചായത്ത് പ്രസിഡൻറുമാരെ 30ന്​ രാവിലെ 11നും വൈസ് പ്രസിഡൻറുമാരെ ഉച്ചക്കുശേഷം രണ്ടിനും തെരഞ്ഞെടുക്കും. അധ്യക്ഷന്‍, ഉപാധ്യക്ഷന്‍മാരുടെ തെരഞ്ഞെടുപ്പ്​ നോട്ടീസ് കുറഞ്ഞത് മൂന്ന് പൂര്‍ണദിവസങ്ങള്‍ക്കുമുമ്പ് നല്‍കും. ഇതില്‍ ഞായറാഴ്​ചയും അവധി ദിവസങ്ങളും ഉള്‍പ്പെടും. ഗ്രാമ-ബ്ലോക്ക്- ജില്ല പഞ്ചായത്ത് പ്രസിഡൻറ്​, വൈസ് പ്രസിഡൻറ്​ തെരഞ്ഞെടുപ്പിന് വരണാധികാരിയായി അതത് പഞ്ചായത്തുകളിലെ വരണാധികാരികളെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്. വോട്ടവകാശമുള്ള അംഗങ്ങളുടെ പകുതിയെങ്കിലും ഹാജരായില്ലെങ്കില്‍ യോഗം തൊട്ടടുത്ത പ്രവൃത്തിദിവസം അതേ സ്ഥലത്തും സമയത്തും കൂടുന്നതിനായി മാറ്റിവെക്കും. ക്വാറം നോക്കാതെയാകും തുടർന്നുള്ള തെരഞ്ഞെടുപ്പ്. അധ്യക്ഷൻ- ഉപാധ്യക്ഷന്‍ തെരഞ്ഞെടുപ്പ് ഓപണ്‍ബാലറ്റ് മുഖാന്തരമാണ്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്ത്, മുനിസിപ്പല്‍ കൗണ്‍സില്‍ എന്നിവിടങ്ങളിലെ പ്രസിഡൻറ്​, വൈസ് പ്രസിഡൻറ്​, ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളില്‍ സംവരണം ചെയ്തിട്ടുണ്ടെങ്കില്‍ അതത് വിഭാഗത്തിലെ അംഗങ്ങളാണ് തെരഞ്ഞെടുക്കപ്പെടേണ്ടത്. തെരഞ്ഞെടുപ്പ് ഫലംപ്രഖ്യാപിച്ചു കഴിഞ്ഞാലുടന്‍ ചെയര്‍മാന്‍, പ്രസിഡൻറ്​ എന്നിവര്‍ ബന്ധപ്പെട്ട വരണാധികാരികള്‍ മുമ്പാകെയും വൈസ് ചെയര്‍മാന്‍ ചെയര്‍മാന്‍ മുമ്പാകെയും വൈസ് പ്രസിഡൻറ്​ പ്രസിഡൻറ്​ മുമ്പാകെയും സത്യപ്രതിജ്ഞയോ/ദൃഢപ്രതിജ്ഞയോ ചെയ്യും. തെരഞ്ഞെടുപ്പ്​ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story