Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2020 11:58 PM GMT Updated On
date_range 30 Oct 2020 11:58 PM GMTവാഹന പരിശോധനക്കിടെ 25 കിലോ ചന്ദനം പിടികൂടി
text_fieldsbookmark_border
മറയൂര്‍: വാഹന പരിശോധനക്കിടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന 25 കിലോ ചന്ദനം പിടികൂടി. ചിന്നവൈര സ്വദേശി രാംകുമാർ (25), കാപ്പിസ്റ്റോര്‍ സ്വദേശി രഞ്ജിത്ത് (24) എന്നിവരെ വനപാലകർ പിടികൂടി. ആനക്കാല്‍പെട്ടി സ്വദേശി പ്രദീപ് (27) ഓടിമറഞ്ഞു. കഴിഞ്ഞദിവസം രാത്രി 10ഓടെ പള്ളനാട് കുരിശുപള്ളിക്ക് സമീപം വനപാലകസംഘം വാഹന പരിശോധന നടത്തിവരുന്നതിനിടെയാണ് പിടിയിലായത്. പരിശോധനക്ക് നില്ക്കുന്ന വനപാലകരെ കണ്ട ഇവർ വാഹനം ഉപേക്ഷിച്ച് ഓടിമറയാന്‍ ശ്രമിക്കുകയായിരുന്നു. വാഹനം പരിശോധിച്ചപ്പോൾ രണ്ട് ചാക്കുകെട്ടിലായി 25 കിലോ ചന്ദനം കണ്ടെത്തി. രാംകുമാറിെനയും രഞ്ജിത്തിെനയും വാഹനവും കസ്റ്റഡിയിലെടുത്തു. നാച്ചിവയല്‍ േറഞ്ച് ഡി.എഫ്.ഒ കെ.വി. ഫിലിപ്പിൻെറ നേതൃത്വത്തില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ ടി.ആര്. ബിജു, റെനി, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ കെ.എ. ശ്രീകാന്ത്, എ.ജി. രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയില്‍ പങ്കെടുത്തത്. പ്രതികളെ ശനിയാഴ്ച ദേവികുളം കോടതിയില്‍ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story