Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇടുക്കിയിൽ ജലനിരപ്പ്​...

ഇടുക്കിയിൽ ജലനിരപ്പ്​ 1.63 അടി​ ഉയർന്നാൽ ആദ്യ മുന്നറിയിപ്പ്​

text_fields
bookmark_border
* ആഭ്യന്തര ഉൽപാദനം ഉയര്‍ത്തി *തുറക്കൽ സാധ്യത തള്ളി വൈദ്യുതി ബോർഡ്​ തൊടുപുഴ: സംസ്​ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയിലെ ജലനിരപ്പ് 2385.96 അടിയായി ഉയര്‍ന്നു. ഇനി 1.63 അടി കൂടി ഉയര്‍ന്നാല്‍ ഷട്ടര്‍ തുറക്കുന്നതിന് മുന്നോടിയായ ആദ്യഘട്ട മുന്നറിയിപ്പ്​ പുറപ്പെടുവിക്കും. ആദ്യം ബ്ലൂ അലര്‍ട്ടും തുടർന്ന്​ വ്യത്യസ്​ത ഘട്ടങ്ങളിൽ ഓറഞ്ച്​, റെഡ്​ അലർട്ടുകൾക്കും ശേഷമാകും അണക്കെട്ട്​ തുറക്കുക. 2387.59 അടിയാണ് ബ്ലൂ അലര്‍ട്ട് ലെവല്‍. 2392.04 അടിയിൽ ഓറഞ്ച് അലര്‍ട്ടും 2393.04 അടിയിൽ റെഡ് അലര്‍ട്ടും പ്രഖ്യാപിക്കും. പരമാവധി അനുവദനീയമായ ജലനിരപ്പ് 2403 അടിയാണെങ്കിലും റൂള്‍ കര്‍വ് പ്രകാരം നിലവില്‍ 2995.21 അടി വരെയേ സംഭരിക്കാനാകൂ. സംഭരണശേഷിയുടെ 84.64 ശതമാനം (ഗ്രോസ് സ്‌റ്റോറേജ്) ജലമാണ് ഇപ്പോള്‍ ഇടുക്കി ഡാമിലുള്ളത്. വൈദ്യുതി ഉൽപാദനം വർധിപ്പിച്ച സാഹചര്യത്തിലും മഴ കുറഞ്ഞതിനാലും അണക്കെട്ട്​ തുറക്കേണ്ടി വരില്ലെന്നാണ് കണക്കുകൂട്ടല്‍. ഇടുക്കി പദ്ധതി പ്രദേശത്ത് ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ 5.96 സെ.മീ. മഴയാണ്​ ലഭിച്ചത്​. വൈദ്യുതി ബോര്‍ഡി​ൻെറ മറ്റ്​ അണക്കെട്ടുകളിലെ ജലശേഖരം 80 ശതമാനം പിന്നിട്ടു. ഗ്രൂപ് ഒന്നിലെ അണക്കെട്ടുകള്‍ 78 ശതമാനവും ഗ്രൂപ് രണ്ടില്‍ 90 ശതമാനവും ഗ്രൂപ് മൂന്ന് അണക്കെട്ടുകള്‍ 84 ശതമാനവും നിറഞ്ഞിട്ടുണ്ട്​. ഈ സാഹചര്യത്തിൽ ആഭ്യന്തര വൈദ്യുതി ഉൽപാദനം വർധിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story