Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമിന്നും വിജയവുമായി...

മിന്നും വിജയവുമായി ജില്ല; 1386 വിദ്യാർഥികൾക്ക്​ സമ്പൂർണ എ പ്ലസ്​

text_fields
bookmark_border
.വിജയശതമാനത്തിൽ വർധന .വി.എച്ച്​.എസ്​.ഇയിൽ 70.79 ശതമാനം കോട്ടയം: കോവിഡ്​ ജാഗ്രതക്കിടയിലും ഹയർ സെക്കൻഡറി പരീക്ഷയിൽ മിന്നും വിജയവുമായി ജില്ല. കഴിഞ്ഞ വർഷത്തെക്കാൾ വിജയശതമാനം വർധിച്ചതി​െനാപ്പം സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനമെന്ന നേട്ടവും കോട്ടയം സ്വന്തമാക്കി. 87.73 ആണ് വിജയ ശതമാനം. കഴിഞ്ഞവർഷം 85.22 ശതമാനമായിരുന്നു ഹയർസെക്കൻഡറി വിജയശതമാനം. 133 സ്‌കൂളുകളിൽ പരീക്ഷയെഴുതിയ 21,392 വിദ്യാർഥികളിൽ 18,768 പേരും ഉപരിപഠനത്തിന് അർഹത നേടി. 1200ൽ1200 മാർക്കും നേടി ജില്ലയിലെ 18 വിദ്യാർഥികൾ മിടുക്കൻമാരിൽ മിന്നൽപിണറുകളായി. 1386 വിദ്യാർഥികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. എ പ്ലസ് നേടിയവരുടെ എണ്ണവും വർധിച്ചു. 2019ൽ 997 പേർക്കായിരുന്നു ഫുൾ എ പ്ലസ്‌. ഇക്കൊല്ലം 1386 ആയി വർധിച്ചു. ടെക്നിക്കൽ വിഭാഗത്തിൽ പരീക്ഷ എഴുതിയ 78 പേരിൽ 63 പേരും ഉപരിപഠനത്തിന് അ‌ർഹതനേടി. 80.77 ശതമാനമാണ് വിജയം. ഒരാൾക്കുപോലും എല്ലാവിഷയത്തിനും എ പ്ലസ്​ നേടാനായില്ല. ഓപൺ സ്‌കൂൾ വിഭാഗത്തിൽ 771 പേർ പരീക്ഷയെഴുതിയതിൽ 461 പേർ മാത്രമാണ് വിജയിച്ചത്. വിജയശതമാനം 59.79. രണ്ടുപേർ എല്ലാ വിഷയത്തിനും എ പ്ലസ്​ നേടി. ഹയർ സെക്കൻഡറിയിൽ 12 സ്​കൂൾ സമ്പൂർണ വിജയം നേടി. വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ 70.79 ശതമാനമാണ്​ ജില്ലയിലെ വിജയം. മൊത്തം പരീക്ഷയെഴുതിയ 1438 വിദ്യാർഥികളിൽ 1018 പേർ വിജയിച്ചു. പാർട്ട്​ ഒന്ന്​, രണ്ട്​ എന്നിവയിലായി 1071 പേർ വിജയിച്ചു. പാർട്ട്​ ഒന്ന്​, രണ്ട്​ മാത്രം വിജയിക്കുന്നവർക്ക്​ ഉന്നത പഠനത്തിന്​ അർഹതയില്ല. ഇവർക്ക്​ ട്രേഡ്​ സർട്ടിഫിക്കറ്റ്​ ലഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story