Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസ്പെഷല്‍ തപാല്‍...

സ്പെഷല്‍ തപാല്‍ വോട്ടിന്​ 13,792 പേർ

text_fields
bookmark_border
കോട്ടയം: സ്പെഷല്‍ തപാല്‍ വോട്ട് സൗകര്യം ഏര്‍പ്പെടുത്താനുള്ള വിവരശേഖരണത്തിന്​ ജില്ല കോവിഡ് സെല്ലില്‍നിന്ന്​ ഇതുവരെ തെരഞ്ഞെടുപ്പ് വിഭാഗത്തിലേക്ക് കൈമാറിയത് 14,698 പേരുടെ പട്ടിക. ഇതില്‍ 5416 പേര്‍ രോഗികളും 9282 പേര്‍ ക്വാറൻറീനില്‍ കഴിയുന്നവരുമാണ്. സ്പെഷല്‍ തപാല്‍ വോട്ട് സെല്ലില്‍ പ്രാഥമിക പരിശോധനക്കുശേഷം 13,792 പേരുടെ പട്ടിക വരണാധികാരികള്‍ക്ക് നല്‍കി. പോളിങ്​ ഉദ്യോഗസ്ഥര്‍ താമസസ്ഥലത്ത് എത്തിയും തപാല്‍ വോട്ട്​ മുഖേനയും ഇവര്‍ക്ക് വോട്ടുചെയ്യാൻ സൗകര്യം ഒരുക്കിവരുന്നു. ബുധനാഴ്​ച വൈകീട്ട്​ മൂന്നുവരെ രോഗം സ്ഥിരീകരിക്കുകയോ ക്വാറൻറീന്‍ നിര്‍ദേശിക്കപ്പെടുകയോ ചെയ്യുന്നവര്‍ക്ക് സ്പെഷല്‍ തപാല്‍ വോട്ടായിരിക്കും അനുവദിക്കുക. രോഗം ബാധിച്ചവരും ക്വാറൻറീനില്‍ കഴിയുന്നവരും ഉള്‍പ്പെടെ മറ്റ്​ ജില്ലക്കാരായ 155 പേരുടെ പട്ടിക അതത് ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്. മറ്റ്​ ജില്ലകളിലുള്ള കോട്ടയം ജില്ലക്കാരായ 39 പേരുടെ വിവരം ഇതുവരെ ലഭിച്ചു. സ്പെഷല്‍ പോസ്​റ്റല്‍ ബാലറ്റ് ലഭിക്കാത്ത സ്പെഷല്‍ വോട്ടര്‍മാര്‍ അതത് വരണാധികാരിയെയോ ഉപവരണാധികാരിയെയോ ബന്ധപ്പെടണം. വോട്ടെണ്ണല്‍ ദിവസമായ ഈമാസം 16ന് രാവിലെ എട്ടുവരെ ലഭിക്കുന്ന തപാല്‍ വോട്ടുകളാണ് പരിഗണിക്കുക. കോവിഡ്​ ബാധിതർ പി.പി.ഇ കിറ്റ് ധരിക്കണം ബുധനാഴ്​ച വൈകീട്ട്​ മൂന്നിനുശേഷം കോവിഡ് സ്ഥിരീകരിക്കുകയോ ക്വാറൻറീന്‍ നിര്‍ദേശിക്കുകയോ ചെയ്തവര്‍ക്ക് വൈകീട്ട്​ പോളിങ്​ ബൂത്തിലെത്തി നേരിട്ട് വോട്ടുചെയ്യാം. ഇവര്‍ ആറിന്​ മുമ്പ്​ ബൂത്തിലെത്തണം. വരിയിലുള്ള മുഴുവന്‍ സാധാരണ വോട്ടര്‍മാരും വോട്ട്​ ചെയ്തശേഷമേ ഇവരെ വോട്ടുചെയ്യാന്‍ അനുവദിക്കൂ. ഇങ്ങനെ എത്തുന്നവര്‍ ഡെസിഗ്നേറ്റഡ് ഹെല്‍ത്ത് ഓഫിസര്‍ ഫോറം-19 സിയില്‍ നല്‍കുന്ന സാക്ഷ്യപത്രം ഹാജരാക്കണം. സ്പെഷല്‍ വോട്ടര്‍മാര്‍ പോളിങ്​ ബൂത്തില്‍ കയറും മുമ്പ്​ പോളിങ്​ ഉദ്യോഗസ്ഥരും ഏജൻറുമാരും നിര്‍ബന്ധമായും പി.പി.ഇ കിറ്റ് ധരിക്കണം. തിരിച്ചറിയലിനും മഷി പുരട്ടുന്നതിനും സാധാരണ വോട്ടര്‍മാര്‍ക്കുള്ള എല്ലാ നടപടിക്രമങ്ങളും സ്പെഷല്‍ വോട്ടര്‍മാര്‍ക്കും ബാധകമാണ്. എന്നാല്‍, കൈയുറ ധരിച്ച്​ മാത്രമേ വോട്ടുയന്ത്രത്തില്‍ സ്പര്‍ശിക്കാവൂ. വോട്ടിങ്​ രജിസ്​റ്ററില്‍ ഒപ്പിടുന്നതിന് പ്രത്യേകം പേന ഉപയോഗിക്കണം. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ചികിത്സാ കേന്ദ്രങ്ങളില്‍ കഴിയുന്നവരെ ആരോഗ്യവകുപ്പ് പോളിങ്​ കേന്ദ്രത്തില്‍ എത്തിക്കും. സര്‍ക്കാര്‍ നിയന്ത്രണത്തിലല്ലാത്ത സ്ഥാപനങ്ങളിലോ വീടുകളിലോ കഴിയുന്ന രോഗികള്‍ പി.പി.ഇ കിറ്റ് ധരിച്ച് സ്വന്തം ചെലവില്‍ എത്തണം. പോളിങ്​ സ്​റ്റേഷനിലേക്ക് വരുന്നതിനി​െട പുറത്തിറങ്ങാന്‍ പാടില്ല. ഇവരെ കൊണ്ടുവരുന്ന ഡ്രൈവര്‍മാരും പി.പി.ഇ കിറ്റ് ധരിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story