Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightശബരിമലയിൽ എത്തിയത്​...

ശബരിമലയിൽ എത്തിയത്​ 1,16,706 തീർഥാടകർ; വരുമാനം 4.11 കോടി

text_fields
bookmark_border
ശബരിമല: കോവിഡ്​ നിയന്ത്രണങ്ങൾക്കു വിധേയമായി തീർഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയ ശബരിമലയിൽ ഇക്കുറി ദർശനം നടത്തിയത്​ 1,16,706 തീർഥാടകർ. 4,11,36,447 രൂപയാണ്​ വരുമാനം. വെള്ളിയാഴ്​ച വരെയുള്ള കണക്കാണിത്​. സാധാരണ ദിവസങ്ങളിൽ വെർച്വൽ ക്യൂവഴി ബുക്ക്​ ചെയ്​ത 2000 തീർഥാടകർക്കും ശനി, ഞായർ ദിവസങ്ങളിൽ 5000 തീർഥാടകർക്കുമാണ്​ ദർശനാനുമതി ഉള്ളത്​. തീര്‍ഥാടന കാലത്ത് ബോര്‍ഡ് വഹിക്കേണ്ടുന്ന ചെലവ്​ കണക്കിലെടുക്കു​േമ്പാൾ ഈ വരുമാനം മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒട്ടും പര്യാപ്തമ​ല്ലെന്ന്​ ദേവസ്വം ബോര്‍ഡ് പ്രസിഡൻറ്​ എന്‍. വാസു വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഈ സാഹചര്യത്തിൽ സര്‍ക്കാറിനോട് കൂടുതല്‍ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. കോവിഡി​ൻെറ ബുദ്ധിമുട്ടുകള്‍ക്കിടയില്‍ കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ നല്‍കിയ 40 കോടി ഉള്‍പ്പെടെ 70 കോടിയാണ് സര്‍ക്കാറില്‍നിന്ന്​ ബോര്‍ഡിനു സഹായമായി ലഭിച്ചത്​. ദേവസ്വം ജീവനക്കാരുടെയും വിവിധ വകുപ്പുകളുടെയും കൂട്ടായ പ്രയത്‌നത്തി​ൻെറ ഫലമായി കോവിഡ്​ പ്രതിസന്ധികളെ മറികടക്കാനായെന്നും പ്രസിഡൻറ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story