Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപാലരുവി എക്സ്​പ്രസ്​...

പാലരുവി എക്സ്​പ്രസ്​ പുതിയ സമയക്രമത്തിൽ; ദീർഘദൂര യാത്രക്കാർക്ക്​ ആശ്വാസം, ഒപ്പം പ്രതിഷേധവും

text_fields
bookmark_border
കോട്ടയം: പാലരുവി എക്സ്​പ്രസിന്​ പുതിയ സമയക്രമം നിലവിൽ വന്നതോടെ ജില്ലയിൽനിന്നുള്ള ദീർഘദൂര യാത്രക്കാർക്ക്​ ആശ്വാസം. കഴിഞ്ഞദിവസം മുതലാണ്​ കോട്ടയം മുതൽ പാലക്കാട് വരെ സമയം റെയിൽവേ ​ പരിഷ്ക്കരിച്ചത്​. ഇതനുസരിച്ച്​ 8.45ന്​ ട്രെയിൻ എറണാകുളത്തെത്തും. നേരത്തെ 9.25 ആയിരുന്നു സമയം. പലപ്പോഴും ഒമ്പതോടെ തന്നെ ട്രെയിൻ എറണാകുളം ഔട്ടറിൽ എത്തുമായിരുന്നെങ്കിലും ഇവിടെ പിടിച്ചിടുകയായിരുന്നു പതിവ്​. ഇനി ഔട്ടറിൽ പിടിച്ചിടീൽ ഉണ്ടാവില്ല. ഇത്​ ഏറെ ആശ്വാസമാണെന്ന്​ യാത്രക്കാരുട കൂട്ടായ്മയായ ഫ്രണ്ട്​സ്​ ഓൺ റെയിൽസ്​ ഭാരവാഹികൾ പറഞ്ഞു. പുതിയ സമയമാറ്റം തൃശൂർ, പാലക്കാട് എത്തിച്ചേരേണ്ട ദീർഘ ദൂരയാത്രക്കാർക്ക് വളരെയേറെ പ്രയോജനകരമാകുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. കോഴിക്കോട് ഭാഗത്തേക്ക്​ ഉച്ചക്കുമുമ്പ് എത്തേണ്ട യാത്രക്കാർക്ക് പാലരുവിയിൽ ആലുവ സ്റ്റേഷനിൽ ഇറങ്ങിയാൽ എറണാകുളം ജങ്​ഷനിൽനിന്ന് 9.17 നുള്ള ജനശതാബ്ദിയിൽ തുടർയാത്ര ചെയ്യാം. ബംഗളൂരുവിന്​ പോകേണ്ട യാത്രക്കാർക്ക് പാലരുവിയിൽ ആലുവയിൽ ഇറങ്ങിയാൽ എറണാകുളം ജങ്​ഷനിൽനിന്ന് 9.10ന് എടുക്കുന്ന ബംഗളൂരു ഇന്‍റർസിറ്റിയും ലഭിക്കും. ഇത്തരം നേട്ടങ്ങൾക്കൊപ്പം യാത്രക്കാർക്ക്​ പുതിയ സമയക്രമം ബുദ്ധിമുട്ട്​ സൃഷ്ടിക്കുന്നതായും ചൂണ്ടിക്കാട്ടപ്പെടുന്നു. നിലവിലുള്ള സമയത്തെക്കാൾ നേരത്തെയാണ്​ കോട്ടയത്തടക്കം ട്രെയിൻ എത്തുന്നത്​. നേരത്തേ കോട്ടയത്ത്​ പാലരുവിക്ക്​ 7.12 ആയിരുന്നു സമയം. എന്നാൽ, പുതിയ സമയക്രമത്തിൽ 7.05ആണ്​. ഇതുമൂലം സ്ത്രീ യാത്രക്കാർ അടക്കം നേരത്തേ വീട്ടിൽനിന്ന്​ ഇറങ്ങേണ്ട സാഹചര്യമാണ്​. തുടർന്നുള്ള സ്റ്റോപ്പുകളിൽ 15 മിനിറ്റിലേറെ നേരെത്തേ എത്തിച്ചേരുന്ന വിധമാണ് പുതിയ സമയക്രമം. ഇത്​ കോട്ടയം-എറണാകുളം സ്ഥിര യാത്രക്കാർക്ക് തിരിച്ചടിയാണ്​. രാവിലെ സ്റ്റേഷനിൽ എത്തിച്ചേരാനുള്ള ഗതാഗത സൗകര്യമില്ലാത്തതും സ്ത്രീകൾ നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ്. ഇതിന്​ പരിഹാരം കാണണമെന്നും ആവശ്യമുയരുന്നു. തൃപ്പൂണിത്തുറയിൽനിന്ന്​ എറണാകുളം ടൗണിൽ എത്തിച്ചേരാൻ 35 മിനിറ്റ് സമയമാണ് ഇപ്പോളും അനുവദിച്ചിരിക്കുന്നത്. ഇത്​ മാറ്റിയാൽ കോട്ടയമടക്കമുള്ള സ്ഥലങ്ങളിൽനിന്ന്​ 7.12 എന്ന പഴയസമയക്രമം തന്നെ തുടരാൻ കഴിയുമെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. എല്ലാ ദിവസവും കൊല്ലം ജങ്​ഷനിൽ നാല് മണിക്ക് എത്തിച്ചേരുന്ന പാലരുവിയുടെ പുറപ്പെടേണ്ട സമയം അഞ്ചുമണിയാണ്. ഈ സമയത്തിൽ ഒരു വ്യത്യാസവും വരുത്താതെയാണ് കോട്ടയം മുതൽ പാലക്കാട് വരെ മാത്രം ട്രെയിൻ സമയം പുനഃക്രമീകരിച്ചത്. യാത്രക്കാർ അധികമുള്ള ഏറ്റുമാനൂർ, അങ്കമാലി, ചാലക്കുടി, ഇരിഞ്ഞാലക്കുട, വടക്കാഞ്ചേരി പോലുള്ള പ്രധാന സ്റ്റേഷനുകളിൽ ഇപ്പോഴും ഇതിന്​ സ്​റ്റോപ്​ അനുവദിച്ചിട്ടില്ല. 2017ഏപ്രിലാണ് പാലരുവി എന്ന പേരിൽ ട്രെയിൻ നമ്പർ 16791 സർവിസ് ആരംഭിക്കുന്നത്. ആദ്യം പുനലൂർ മുതൽ പാലക്കാട് വരെയായിരുന്ന പാലരുവി, 2018 ജൂലൈ ഒമ്പതിന്​ തിരുനെൽവേലി വരെ നീട്ടുകയായിരുന്നു. 2019 സെപ്റ്റംബറിലാണ് സ്ലീപ്പർ കോച്ചുകൾ ഈ ട്രെയിനിൽ അനുവദിക്കുന്നത്. തിരുനെൽവേലിയിൽനിന്ന് ആദ്യം ട്രെയിൻ ആരംഭിച്ചിരുന്നത് രാത്രി 10.45ന് ആയിരുന്നു. പിന്നീട് ട്രെയിൻ സമയം 11.20 ലേക്ക്​ മാറ്റി. പരശുറാം അടക്കമുള്ള ട്രെയിനുകളുടെ സമയവും പരിഷ്​കരിച്ചിട്ടുണ്ട്​. ഷൊർണൂർ-മംഗലാപരം റൂട്ടിലാണ്​ മാറ്റം. വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ്​ റെയിവേയുടെ തീരുമാനമെന്നാണ്​ വിവരം. പാലരുവിയുടെ പുതുക്കിയ സമയക്രമം: സ്​റ്റേഷൻ (എത്തിച്ചേരുന്ന സമയം /പുറപ്പെടുന്ന സമയം): കോട്ടയം (07.05 /07.08), കുറുപ്പന്തറ (07.26 /07.27), വൈക്കം റോഡ് (07.36/07.37 ), പിറവം റോഡ് (07.45/07.46), മുളന്തുരുത്തി (07.57/07.58), തൃപ്പൂണിത്തുറ (08.10./08.11), എറണാകുളം ടൗൺ (08.45 /08.50), ആലുവ (09.10/09.12), തൃശൂർ (10.00 /10.0), ഒറ്റപ്പാലം (10.58./11.00.), പാലക്കാട് ജങ്​ഷൻ (12.00). തിരിച്ച്​ വൈകീട്ട്​ നാലിന്​ പാലക്കാട്​നിന്ന്​ പുറപ്പെടുന്ന ട്രെയിൻ 6.40ന്​ എറണാകുളത്തും 8.15ന്​ കോട്ടയത്തുമെത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story