Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവൈദ്യുതി ലൈനിൽനിന്ന്​...

വൈദ്യുതി ലൈനിൽനിന്ന്​ തീപ്പൊരിവീണ് കൃഷിയിടം കത്തിനശിച്ചു

text_fields
bookmark_border
വൈദ്യുതി ലൈനിൽനിന്ന്​ തീപ്പൊരിവീണ് കൃഷിയിടം കത്തിനശിച്ചു
cancel
കങ്ങഴ: വൈദ്യുതി ലൈനിൽനിന്ന്​ തീപ്പൊരി വീണ് കൃഷിയിടത്തിൽ തീപിടിച്ചു. കങ്ങഴ തെങ്ങുംപള്ളിൽ രാജു, ജോർജ്, പുത്തൻപുരക്കൽ സണ്ണി എന്നിവരുടെ കൃഷിയിടത്തിലാണ് തീപിടിത്തമുണ്ടായത്. വ്യാഴാഴ്ച രണ്ടരയോടെയായിരുന്നു അപകടം. കരിയിലക്കൂട്ടത്തിന് തീപിടിക്കുകയും കൃഷിയിടത്തിലൂടെ കത്തിപ്പടരുകയുമായിരുന്നു. 25 റബർതൈകളും കപ്പ, വാഴ എന്നീ കൃഷികൾക്കും നാശമുണ്ടായി. ഒന്നര ഏക്കറോളം സ്ഥലത്ത്​ തീപടർന്നു. പറമ്പിൽനിന്ന്​ തീയും പുകയും ഉയരുന്നതുകണ്ട പ്രദേശവാസികൾ ചേർന്ന് വെള്ളമൊഴിച്ച് തീ നിയന്ത്രിച്ചതിനാൽ അപകടം ഒഴിവായി. തുടർന്ന് കുടിവെള്ള ടാങ്കറിൽ വെള്ളമെത്തിച്ചാണ് തീ പൂർണമായി അണച്ചത്. തീപിടിത്തമുണ്ടായ കങ്ങഴ തെങ്ങുംപള്ളി രാജുവിന്‍റെ കൃഷിയിടം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story