Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനഗരത്തിൽ വീണ്ടും...

നഗരത്തിൽ വീണ്ടും തെരുവുനായ്​ ശല്യം രൂക്ഷം

text_fields
bookmark_border
കോട്ടയം: നഗരത്തിലും പരിസര പ്രദേശങ്ങളിലും ഇടവേളക്കുശേഷം തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം. കോട്ടയം നഗരത്തിൽ ശാസ്ത്രി റോഡ്, തിരുനക്കര, മാർക്കറ്റ് റോഡ്, കോടിമത, ടി.ബി റോഡ്​, കഞ്ഞിക്കുഴി, കലക്​ട്രേറ്റ് റോഡ്, നാഗമ്പടം, മാധവൻപടി എന്നിവിടങ്ങളിലാണ്​ നായ്ക്കൾ കൂട്ടമായി തമ്പടിച്ചിരിക്കുന്നത്​. നഗരത്തിന്‍റെ സമീപപ്രദേശങ്ങളായ മണർകാട്, അതിരമ്പുഴ, മെഡിക്കൽ കോളജ്​ പരിസരങ്ങൾ എന്നിവിടങ്ങളിലും തെരുവുനായ്​ക്കൾ ഏറെയാണ്​. തട്ടുകടകളും വരിയോര മത്സ്യക്കച്ചവടങ്ങളും വ്യാപകമായതോടെയാണ് തെരുവുനായ്​ക്കൾ വീണ്ടും വർധിച്ചത്. ആളൊഴിഞ്ഞ പ്രദേശങ്ങളിലും തട്ടുകടകൾ സജീവമായിട്ടുള്ള പ്രധാന കേന്ദ്രങ്ങളിലുമാണ് തെരുവുനായ്ക്കൾ കൂട്ടത്തോടെ എത്തുന്നത്. മാലിന്യം റോഡരികിൽ തള്ളുന്നത്​ ഇവരുടെ ശല്യം വർധിക്കാനും കാരണമാകുന്നുണ്ട്​. കടത്തിണ്ണകളും ആളൊഴിഞ്ഞ പ്രദേശങ്ങളുമാണ് ഇവയുടെ ആവാസകേന്ദ്രം. റോഡരികിൽ തങ്ങുന്ന ഇവർ രാത്രിയിൽ ഇരുചക്ര വാഹനയാത്രികരുടെയും മറ്റും മുന്നിലേക്ക്​ ചാടുന്നത്​ അപകടങ്ങൾക്കും കാരണമാകുന്നുണ്ട്​. വഴിവിളക്കുകൾ ഇല്ലാത്തതും പലപ്പോഴും ദുരിതം സൃഷ്​ടിക്കുന്നുണ്ട്​. കാൽനടക്കാരും ഇരുചക്ര വാഹനയാത്രക്കാരുമാണ് ഏറെ ബുദ്ധിമുട്ട്​ അനുഭവിക്കുന്നത്​. നായകൾ പരസ്പരം കടിപിടികൂടുന്നതും യാത്രക്കാരെയും ഭീതിയിലാഴ്ത്തുന്നു. ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾക്ക് സമീപവും ഇവ കൂട്ടത്തോടെ നടക്കുന്നതും പതിവാണ്. എ.ബി.സി പദ്ധതി നിലച്ചതോടെയാണ് നായ്​ക്കളുടെ ശല്യവും ഏറിത്തുടങ്ങിയത്. അനിമൽ ബർത്ത് കൺട്രോളർ (എ.ബി.സി) പദ്ധതി പ്രകാരം നേരത്തെ തെരുവ്​ നായ്​ക്കളെ പിടികൂടി വന്ധ്യംകരിച്ചിരുന്നു. ആദ്യഘട്ടത്തിൽ 2000ത്തിലധികം നായ്​ക്കളെ പിടികൂടി വന്ധ്യംകരിച്ചിരുന്നു. പിടികൂടുന്ന നായ്​ക്കളെ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി നാലുദിവസത്തിനുശേഷം അതേസ്ഥലത്ത്​ ​കൊണ്ടുവിടുകയായിരുന്നു പതിവ്​. ഇ​പ്പോൾ ഇതെല്ലാം ഇല്ലാതായി. ഫണ്ടില്ലാത്തതാണ്​ പദ്ധതി നിലക്കാൻ പ്രധാനകാരണം. തെരുവുനായ്ക്കളുടെ ശല്യം ഒഴിവാൻ അടിയന്തര നടപടിവേണമെന്ന്​ യാത്രക്കാർ ആവശ്യപ്പെടുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story