Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജോലിയുപേക്ഷിച്ച്​...

ജോലിയുപേക്ഷിച്ച്​ സംരംഭകയായി; ഇത്​ രുചിയുടെ വിജയഗാഥ

text_fields
bookmark_border
കോട്ടയം: കൈയിലിരുന്ന ജോലിയും കളഞ്ഞ്​ സ്​മിത കെ. മറ്റത്തിൽ ഒരു മുൻപരിചയവുമില്ലാതെ ബിസിനസിലേക്കിറങ്ങു​​േമ്പാൾ വീട്ടുകാർക്ക്​ ആശങ്കക​േ​ളറെയായിരുന്നു. എന്നാൽ, സ്​മിതക്ക്​ സംശയമേതുമുണ്ടായിരുന്നില്ല. മനസ്സ്​​ പറഞ്ഞതിനൊപ്പമാണ്​ അവർ സഞ്ചരിച്ചത്​. വർഷങ്ങൾക്കിപ്പുറം നിരവധി ഉപഭോക്താക്കളുള്ള സംരംഭകയാണ്​ മണർകാട്​ കൊച്ചുതുണ്ടിയിൽ വീട്ടിൽ സ്​മിത. മധുര കാമരാജ്​ യൂനിവേഴ്​​സിറ്റിയിൽനിന്ന്​ എം.ബി.എയും കേരള പ്രസ്​ അക്കാദമിയിൽനിന്ന്​ പബ്ലിക്​ റിലേഷനിൽ പി.ജി ഡിപ്ലോമയുമെടുത്ത സ്​മിതക്ക്​ സംരംഭകയാവാനായിരുന്നു താൽപര്യം. എന്നാൽ, സാഹചര്യങ്ങൾ അനുവദിച്ചില്ല. ​11 വർഷം സി.സി.എസ്​ ടെക്​നോളജീസിൽ സീനിയർ എക്​സിക്യൂട്ടിവ്​ ആയിരുന്നു. രണ്ടുവർഷം ഹോട്ടൽ മേഖലയിൽ ​െഗസ്​റ്റ്​ റിലേഷൻ എക്​സിക്യൂട്ടിവായും ഒരുവർഷം വൊക്കേഷനൽ ഇൻസ്​ട്രക്​ടറായും ജോലിചെയ്​തു. തുടർന്നാണ്​ ജോലി ഉപേക്ഷിച്ച്​ സംരംഭം​ തുടങ്ങ​ാൻ തീരുമാനിച്ചത്​. അഞ്ചുലക്ഷം രൂപയായിരുന്നു മൂലധനം. വെളിച്ചെണ്ണ നിർമാണമായിരുന്നു ആദ്യം ഉദ്ദേശിച്ചത്​. എന്നാൽ, ചെറിയ തോതിൽ ആരംഭിച്ചാൽ അത്​ ലാഭകരമാവി​െല്ലന്ന്​ വ്യക്തമായതോടെ​ വെന്ത വെളിച്ചെണ്ണയിലേക്ക്​ തിരിഞ്ഞു​. മക്കൾക്കായി വീട്ടിൽതന്നെ പരമ്പരാഗത രീതിയിൽ വെന്ത വെളിച്ചെണ്ണ തയാറാക്കുന്നതിനാൽ അതി​ൻെറ ഗുണങ്ങൾ അറിയാമായിരുന്നു. അങ്ങനെ 2018ൽ തേങ്ങ ചിരകുന്ന മെഷീൻ, കോക്കനട്ട്​ മിൽക്ക്​ എക്​സോസ്​റ്റർ, റോസ്​റ്റർ എന്നിവ വാങ്ങി 'മാറ്റ്​സ്​' എന്ന പേരിൽ സംരംഭം തുടങ്ങി. മാർക്കറ്റിങ്​ ആണ്​ ആദ്യം പ്രശ്​നമായത്​. കടകളിൽ കൊടുക്കാമെന്നുവെച്ചാൽ പണം പിന്നെയേ കിട്ടൂ. അപ്പോൾ സ്വയം ഉപഭോക്താക്കളെ കണ്ടെത്താനായി ശ്രമം. സ്വന്തമായി കട തുടങ്ങി. വീടിനോടു ചേർന്ന്​ യൂനിറ്റും ആരംഭിച്ചു. മെല്ലെ കറിപൗഡർ, മുളകുപൊടി, അച്ചാറുകൾ, ചിപ്​സ്​ എന്നിവയിലേക്ക്​ കടന്നു. സ്​മിതയുണ്ടാക്കുന്ന ഉൽപന്നങ്ങൾ വാങ്ങി സ്വന്തം ലേബലിൽ വിൽക്കുന്നവരുമുണ്ട്​. ​പ്രിസർവേറ്റിവില്ലാത്ത ഉൽപന്നങ്ങളാണ്​ സ്​മിത ഉറപ്പുനൽകുന്നത്​. ബീഫ്​ അച്ചാറും കക്കയിറച്ചി അച്ചാറുമാണ്​ ഇവിടത്തെ സൂപ്പർ ഹിറ്റ്​​. കോവിഡ്​ സമയത്ത്​ കട പൂ​ട്ടേണ്ടിവന്നു. അപ്പോഴും ആവശ്യക്കാർക്ക്​ കുറവുണ്ടായില്ല. അതോടെ വീട്ടിൽതന്നെ​ വിൽപന തുടങ്ങി. രണ്ട്​ ജോലിക്കാരുമുണ്ട്​. വെന്ത വെളിച്ചെണ്ണയുടെ മൂല്യവർധിത ഉൽപന്നങ്ങളുടെയും ചിരട്ട ഉൽപന്നങ്ങളുടെയും നിർമാണം തുടങ്ങാനാണ്​ അടുത്ത പദ്ധതി. ഭർത്താവ് ബിനു കെ. ജേക്കബ്​ മണർകാട്​ സ്​റ്റേഷനിലെ എസ്​.ഐ ആണ്​. വിദ്യാർഥികളായ ബിയോൺസ്​ ജേക്കബ്​ ബിനു, ഇവോൺ കോര ബിനു എന്നിവരാണ്​ മക്കൾ. KTG SMITHA- സ്​മിത കെ. മറ്റത്തിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story