Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅങ്കമാലി-ശബരി പാത...

അങ്കമാലി-ശബരി പാത സര്‍വേ തുടങ്ങി; ആശങ്കയോടെ കാഞ്ഞിരപ്പള്ളി

text_fields
bookmark_border
അങ്കമാലി-ശബരി പാത സര്‍വേ തുടങ്ങി;  ആശങ്കയോടെ കാഞ്ഞിരപ്പള്ളി
cancel
p4 lead പൊന്മലം -പൊടിമറ്റം റോഡില്‍ സര്‍വേ ആരംഭിച്ചു കാഞ്ഞിരപ്പള്ളി: അങ്കമാലി-ശബരി പാതയുടെ സർവേ തുടങ്ങി. ജനവാസ കേന്ദ്രങ്ങളിലൂടെ ശബരി റെയില്‍വേ പാത നിര്‍മിക്കാനുള്ള നീക്കവുമായി റെയില്‍വേ മുന്നോട്ടുപോവാന്‍ തുടങ്ങിയതോടെ നൂറുകണക്കിനു കുടുംബങ്ങള്‍ ആശങ്കയിലാണ്. പട്ടിമറ്റം, പാറത്തോട് പഞ്ചായത്തിലെ പൊന്മലം -പൊടിമറ്റം റോഡില്‍ കഴിഞ്ഞദിവസം അധികൃതര്‍ എത്തി സര്‍വേ നടപടി ആരംഭിച്ചു. ദീര്‍ഘകാലം മുമ്പ് ആരംഭിച്ച നടപടി ജനവാസകേന്ദ്രത്തെ തുടര്‍ന്ന്​ താൽക്കാലികമായി ഒഴിവാക്കിയിരുന്നു. തിടനാട്, കാളകെട്ടി, പട്ടിമറ്റം തുടങ്ങിയ വിവിധ പ്രദേശങ്ങളില്‍ സര്‍വേ അടയാളങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇതിനായി ഉദ്യോഗസ്ഥര്‍ എത്തിയത് ജനപ്രതിനിധികളുടെ ശ്രദ്ധയില്‍പെട്ടത് വൈകിയാണ്. വിവരം അറിഞ്ഞ പാറത്തോട് പഞ്ചായത്ത് പ്രസിഡൻറ്​ ജോണികുട്ടി മഠത്തിനകം, ബ്ലോക്ക്​ പഞ്ചായത്ത്​ അം​ഗങ്ങളായ വിമല ജോസഫ്, ജോളി മടുക്കകുഴി, എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളെത്തി വിവരങ്ങള്‍ അന്വേഷിച്ചു. ഇതിനെപ്പറ്റി സെബാസ്​റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ വിഷയം നിയമസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. പടം; KTL Angamali Rail Patha issues റെയില്‍വേ രേഖപ്പെടുത്തിയ അടയാളങ്ങള്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story