Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅബ്​ദുൽകലാം...

അബ്​ദുൽകലാം ജന്മദിനാചരണം

text_fields
bookmark_border
ചങ്ങനാശ്ശേരി: രാജീവ് വിചാര്‍വേദിയുടെ ആഭിമുഖ്യത്തില്‍ മുന്‍ രാഷ്​ട്രപതി എ.പി.ജെ. അബ്​ദുൽകലാമി​ൻെറ ജന്മദിനാചരണം വെള്ളിയാഴ്​ച രാവിലെ 10ന്​ കുട്ടന്‍ചിറയില്‍ നടത്തും. പഞ്ചായത്ത് മെമ്പര്‍ ജോര്‍ജുകുട്ടി കൊഴുപ്പക്കളം അധ്യക്ഷതവഹിക്കും. രാജീവ് വിചാര്‍വേദി പ്രസിഡൻറ്​ ബാബു കുട്ടന്‍ചിറ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. കാവാരികുളം കണ്ടന്‍ കുമാരന്‍ സ്മൃതി ദിനാചരണം ചങ്ങനാശ്ശേരി: അഖിലകേരള ഹിന്ദു സാംബവര്‍ മഹാസഭ ചങ്ങനാശ്ശേരി താലൂക്ക് യൂനിയ​ൻെറ വിവിധ ശാഖകളില്‍ ശനിയാഴ്ച സമുദായ ആചാര്യന്‍ കാവാരികുളം കണ്ടന്‍ കുമാര​ൻെറ 87ാമത് സ്മൃതി ദിനാചരണം നടത്തും. രാവിലെ 10ന് എല്ലാ ശാഖകളിലും ആചാര്യ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തും. യൂനിയ​ൻെറ നേതൃത്വത്തില്‍ അനുസ്മരണയോഗം യൂനിയന്‍ സെക്രട്ടറി എം.ആര്‍. സുനില്‍കുമാര്‍ മാമ്പറമ്പില്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡൻറ്​ എന്‍.ജി. കൃഷ്ണന്‍കുട്ടി അധ്യക്ഷതവഹിക്കും. 'കെ ​െറയില്‍ സില്‍വര്‍ലൈന്‍ പദ്ധതി പിന്‍വലിക്കണം' ചങ്ങനാശ്ശേരി: കെ ​െറയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട്​ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതിയുടെ ആഭിമുഖ്യത്തില്‍ ഭൂമിയില്‍ സർവേ നടത്താനുള്ള സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം മാടപ്പള്ളിയില്‍ കത്തിച്ചുകൊണ്ട് പ്രതിഷേധം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ സൈന തോമസി​ൻെറ അധ്യക്ഷതയില്‍ സമിതി ജില്ല ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ ഉത്തരവ് കത്തിച്ചു. ഡി. സുരേഷ്, ആൻറണി സെബാസ്​റ്റ്യന്‍, അപ്പിച്ചന്‍ എഴുത്തുപള്ളി, ബിന്‍സി ബിനോയ്, ദേവസ്യ പുന്നമൂട്ടില്‍, സെലിന്‍ ബാബു, ജിജി ഈയ്യാലില്‍, ഷാജി ഏത്തയ്ക്കാട്, ടോം പള്ളിക്കല്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story