Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightക്ഷേത്രങ്ങളിൽ...

ക്ഷേത്രങ്ങളിൽ നവരാത്രിയാഘോഷം, പൂജവെപ്പ് ഇന്ന്

text_fields
bookmark_border
പൊൻകുന്നം: ക്ഷേത്രങ്ങളിൽ ദുർഗാഷ്​ടമിദിനമായ ബുധനാഴ്ച വൈകീട്ട് പൂജവെപ്പ്. ഗ്രന്ഥങ്ങളും പാഠപുസ്തകങ്ങളും ആയുധവും പൂജവെക്കും. വ്യാഴാഴ്ച മഹാനവമി ദിനത്തിൽ സരസ്വതിപൂജ, ഗ്രന്ഥപൂജ എന്നിവ നടത്തും. വെള്ളിയാഴ്ചയാണ് വിജയദശമിയും വിദ്യാരംഭവും. പൂജയെടുപ്പിനുശേഷം മേൽശാന്തിമാരും ആചാര്യന്മാരും കുട്ടികളെ എഴുത്തിനിരുത്തും. പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രത്തിൽ മേൽശാന്തി കല്ലമ്പള്ളി ഇല്ലം വിശാഖ് നമ്പൂതിരി ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും. ചിറക്കടവ് മഹാദേവക്ഷേത്രത്തിലും പൂജവെപ്പ്, പൂജയെടുപ്പ്, വിദ്യാരംഭം എന്നിവ നടത്തും. ചെറുവള്ളി ദേവീക്ഷേത്രത്തിൽ മേൽശാന്തി പെരുനാട്ടില്ലം മനോജ് നമ്പൂതിരിയും ചിറക്കടവ് മണക്കാട്ട് ഭദ്രാക്ഷേത്രത്തിൽ മേൽശാന്തി കെ.എസ്. ശങ്കരൻ നമ്പൂതിരിയും കാർമികത്വം വഹിക്കും. പനമറ്റം ഭഗവതിക്ഷേത്രത്തിൽ മേൽശാന്തി പുന്നശേരിയില്ലം വിനോദ് നമ്പൂതിരി കാർമികത്വം വഹിക്കും. എലിക്കുളം ഭഗവതിക്ഷേത്രത്തിൽ മേൽശാന്തി കളത്തിൽ പെരികമനയില്ലം വിഷ്ണു നമ്പൂതിരി കാർമികത്വം വഹിക്കും. ഉരുളികുന്നം ഐശ്വര്യഗന്ധർവസ്വാമി ഭദ്രകാളിക്ഷേത്രത്തിൽ മേൽശാന്തി നാരായണമംഗലം വാസുദേവൻ മൂസത് കാർമികത്വം വഹിക്കും. ഇളങ്ങുളം മുത്താരമ്മൻ കോവിൽ, ഇളങ്ങുളം ശാസ്താക്ഷേത്രം, ഇളമ്പള്ളി ധർമശാസ്താക്ഷേത്രം, വാഴൂർ വെട്ടിക്കാട് ശാസ്താക്ഷേത്രം, കൊടുങ്ങൂർ ദേവീക്ഷേത്രം, ആനിക്കാട് തെക്കുംതല ഭഗവതിക്ഷേത്രം, വട്ടകക്കാവ് ഭഗവതിക്ഷേത്രം, കിഴക്കടമ്പ് മഹാദേവക്ഷേത്രം, ആനിക്കാട് ഭഗവതിക്ഷേത്രം എന്നിവിടങ്ങളിൽ പൂജവെപ്പ്, വിദ്യാരംഭം എന്നിവയുണ്ട്. ആനിക്കാട്: പെരുന്നാട്ട് ആശാന്മാരുടെ പരദേവത ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള അക്ഷരോപാസന, വിദ്യാരംഭ ചടങ്ങുകൾക്ക് ഒരുക്കങ്ങളായി. ദുർഗാഷ്​ടമി ദിനമായ ബുധനാഴ്​ച വൈകീട്ട് പൂജവെപ്പ്. വ്യാഴാഴ്​ച നവരാത്രി ദിനത്തിൽ രാവിലെ പ്രത്യേക പൂജകൾ. തുടർന്ന് 10ന് സർപ്പപൂജ. വൈകീട്ട് ദീപാരാധനയും ഭജനയും. വെള്ളിയാഴ്​ച വിജയദശമി ഉത്സവം. കുടുംബകാരണവർ ബാലകൃഷ്ണപ്പണിക്കർ കുട്ടികളെ എഴുത്തിനിരുത്തും. മേൽശാന്തി സി.എൻ. ശ്രീധരൻനമ്പൂതിരി കാർമികത്വം വഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story