Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎം.ജിയിൽ കോൺഗ്രസ്​...

എം.ജിയിൽ കോൺഗ്രസ്​ അനുകൂല സംഘടന പിളർന്നു

text_fields
bookmark_border
കെ. മുരളീധരൻ രക്ഷാധികാരിയായി പുതിയ സംഘടന കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ കോൺഗ്രസ്​ അനുകൂല ജീവനക്കാരുടെ സംഘടനയായ എം.ജി യൂനിവേഴ്​സിറ്റി എംപ്ലോയീസ്​ യൂനിയൻ പിളർന്നു. രണ്ടുവർഷമായി നിലനിൽക്കുന്ന തർക്കങ്ങൾക്കൊടുവിലാണ്​ ഒരുവിഭാഗം സംഘടന വിട്ടത്​. മുൻ ഭാരവാഹികളായ ഡി. പ്രകാശ്​, സന്ധ്യ ജി. കുറുപ്പ്​ എന്നിവരെ പുറത്താക്കിയതാണ്​ പെ​ട്ടെന്നുള്ള കാരണം. കഴിഞ്ഞ സെനറ്റ് ​െതരഞ്ഞെടുപ്പിലും യൂനിയൻ നയിച്ച അനിശ്ചിതകാല സമരത്തിലും ഉൾപ്പെടെ നിരന്തര സംഘടനാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനാണ്​ ഇരുവരെയും സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന്​ പുറത്താക്കാൻ എക്സിക്യൂട്ടിവ് കമ്മിറ്റി തീരുമാനിച്ചതെന്ന്​ എം.ജി യൂനിവേഴ്​സിറ്റി എംപ്ലോയീസ്​ യൂനിയൻ ജനറൽ സെക്രട്ടറി അറിയിച്ചു. ഔദ്യോഗിക വിഭാഗത്തെ എതിർക്കുന്നവർ മഹാത്മാഗാന്ധി യൂനിവേഴ്​സിറ്റി സ്​റ്റാഫ്​ യൂനിയൻ എന്ന പേരിൽ പുതിയ സംഘടനക്ക്​ രൂപം നൽകി. കെ. മുരളീധരനാണ്​ രക്ഷാധികാരി. പ്രസിഡൻറായി വൈ. സക്കീർ ഹുസൈൻ, ജനറൽ സെക്രട്ടറിയായി ഡി. പ്രകാശ്​ എന്നിവരെ തെരഞ്ഞെടുത്തു. രാജീവ്​.ഡി, ​ബൻഷി ടി.ആർ എന്നിവരാണ്​ വൈസ് ​പ്രസിഡൻറുമാർ. ജോയൻറ്​ സെക്രട്ടറിമാരായി രാജേഷ്​.വി, ഷൈലജ കെ.കെ എന്നിവരെയും ട്രഷററായി അനിൽകുമാർ.ജിയെയും ​തീരുമാനിച്ചിട്ടുണ്ട്​. പകുതിയിൽ കൂടുതൽ പ്രവർത്തകരുടെ പിന്തുണ പുതിയ സംഘടനക്ക്​ ഉണ്ടെന്ന്​ ഭാരവാഹികൾ അവകാശപ്പെടുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story