Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജസ്​റ്റിസ് ഫാത്തിമ...

ജസ്​റ്റിസ് ഫാത്തിമ ബീവിയെ ഗവര്‍ണര്‍ സന്ദര്‍ശിച്ചു

text_fields
bookmark_border
പത്തനംതിട്ട: സുപ്രീംകോടതിയിലെ ആദ്യ വനിത ജഡ്ജി എം. ഫാത്തിമ ബീവിയെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പത്തനംതിട്ടയിലെ വീട്ടില്‍ സന്ദർശിച്ചു. ശബരിമല ദര്‍ശനത്തിനുശേഷം രാജ്ഭവനിലേക്ക് മടങ്ങുന്ന വഴിയാണ് ഗവര്‍ണര്‍ സന്ദര്‍ശനം നടത്തിയത്. സുപ്രീംകോടതിയിലെ ആദ്യ വനിത ജഡ്ജിയായ എം. ഫാത്തിമ ബീവി ഒരുപാട് ആളുകള്‍ക്ക്, പ്രത്യേകിച്ചും വളര്‍ന്നുവരുന്ന പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാണെന്നും ജഡ്ജി എന്നതിന് ഉപരി ഗവര്‍ണറുമായിരുന്ന അവർ ബഹുമാനമര്‍ഹിക്കുന്നതിനാലാണ് സന്ദര്‍ശിച്ചതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. വളരെക്കാലമായി ഗവര്‍ണറെ നേരിട്ട് അറിയാമെന്ന് ജസ്​റ്റിസ് എം. ഫാത്തിമ ബീവി പറഞ്ഞു. അദ്ദേഹത്തി​ൻെറ സഹോദരനുമായും അടുത്ത ബന്ധമുണ്ട്. ആരോഗ്യം ശ്രദ്ധിക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞെന്നും അവർ പറഞ്ഞു. സുപ്രീംകോടതിയിലെ പദവിയില്‍നിന്ന് വിരമിച്ചശേഷം തമിഴ്‌നാട് ഗവര്‍ണറായിരുന്നു ഫാത്തിമ ബീവി. ചിത്രം FTP PTG 12 GOVERNOR FATHIMA സുപ്രീംകോടതിയിലെ ആദ്യ വനിത ജഡ്ജി എം. ഫാത്തിമ ബീവിയെ പത്തനംതിട്ടയിലെ വീട്ടിലെത്തി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സന്ദര്‍ശിക്കുന്നു. ഗവര്‍ണറുടെ മകന്‍ കബീര്‍ ആരിഫ് സമീപം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story