Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനാഷ​നൽ...

നാഷ​നൽ ഡെമോക്രാറ്റിക്​ ഫ്രണ്ട്​ രൂപവത്​കരിച്ചു

text_fields
bookmark_border
കോട്ടയം: പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളുടെ മോചനം ലക്ഷ്യമാക്കി നാഷനൽ ഡെമോക്രാറ്റിക്​ ഫ്രണ്ട്​ (എൻ.ഡി.എഫ്​) എന്ന പേരിൽ രാഷ്​ട്രീയപാർട്ടി രൂപവത്​കരിച്ചതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കല്ലറ പ്രശാന്തിനെ സംസ്ഥാന ചെയർമാനായും രാജ്​മോഹൻ തമ്പുരാനെ ജനറൽ കൺവീനറായും തെരഞ്ഞെടുത്തു. നിയമസഭ തെരഞ്ഞെടുപ്പിൽ 140 നിയോജക മണ്ഡലത്തിലും മത്സരിക്കും. ദലിത്​ ക്രൈസ്​തവ സംവരണത്തിന്​ രാജ്​ഭവൻ മാർച്ച്​ നടത്തും. മാർച്ചിൽ കാസർകോടുനിന്ന്​ തിരുവനന്തപുരത്തേക്ക്​ ദലിത്​ പിന്നാക്ക രക്ഷായാത്രയും നടത്തും. നാൽപത്താറിലധികം സാമുദായിക സംഘടനകൾ, ആറ്​ സന്നദ്ധസംഘടനകൾ, 15 ദലിത്​ ക്രൈസ്​തവ സംഘടനകൾ തുടങ്ങിയവ സഹകരിക്കുമെന്ന്​ ഭാരവാഹികൾ അവകാശപ്പെട്ടു. വാർത്തസമ്മേളനത്തിൽ ട്രഷറർ പി.ജി. പ്രകാശ്​, വൈസ്​ ചെയർമാൻ ഷിബു പത്തനംതിട്ട എന്നിവരും പട്ടികജാതി പട്ടികവർഗ സംയുക്തസമിതി കൺവീനർമാരായ തിരുവനന്തപുരം സത്യകുമാർ, ബാബു ഇടുക്കി, അശോകൻ കോട്ടയം, ചെറിയാൻ പൗലോസ്​, ഗോപാലൻ വടശ്ശേരിക്കര, പി.കെ. സഹദേവൻ, സുശീല ഗംഗാധരൻ, ഗോവിന്ദൻ പാലക്കാട്​, എം.ഇ. നാരായണൻ, സുനിൽ സൈന്ധവമൊഴി, കെ.ജി. മോഹനൻ, ജോർജ്​ ഗ്ലെൻമേരി, എൻ.എ. ഉണ്ണി, പി.കെ. സഹദേവൻ, ബാലൻ വണ്ടി​പ്പെരിയാർ, അരുന്ധതിയാർ ചക്കിലിയാർ, ഭീംജി, പി.എം. തങ്കപ്പൻ, കൃഷ്​ണൻ പി.ആർ, ടി.പി. ഭാസ്​കരൻ എന്നിവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story