Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightന്യൂനപക്ഷ...

ന്യൂനപക്ഷ വകുപ്പിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ് ഉപവാസം ഇന്ന്​

text_fields
bookmark_border
ചങ്ങനാശ്ശേരി: സംസ്ഥാന ന്യൂനപക്ഷ വകുപ്പിലെ നീതിനിഷേധത്തിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശ്ശേരി അതിരൂപത സമിതി ഭാരവാഹികള്‍ ബുധനാഴ്​ച രാവിലെ 10 മുതല്‍ തിരുവനന്തപുരം സെക്ര​േട്ടറിയറ്റ് പടിക്കല്‍ ഉപവാസ സമരം നടത്തും. വകുപ്പിലെ പദ്ധതികളിലെ അശാസ്ത്രീയ അനുപാതക്രമം തിരുത്തുക, ന്യൂനപക്ഷ വിഭാഗം വിദ്യാർഥികള്‍ക്കുള്ള പരിശീലന കേന്ദ്രങ്ങളും ഉപകേന്ദ്രങ്ങളും ആരംഭിക്കുക, ന്യൂനപക്ഷ കമീഷനിലെ ചെയര്‍മാനും അംഗങ്ങളും വ്യത്യസ്ത ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നാകണമെന്ന ഭേദഗതി ഉത്തരവ് നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. അതിരൂപത നേതാക്കളായ വര്‍ഗീസ് ആൻറണി, രാജേഷ് ജോണ്‍, സിബി മുക്കാടന്‍, ഡയറക്ടര്‍ ഫാ. ജോസ് മുകളേല്‍ എന്നിവര്‍ നേതൃത്വം നല്‍കും.
Show Full Article
TAGS:
Next Story