Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകുടുംബാശ്വാസ നിധി

കുടുംബാശ്വാസ നിധി നൽകി

text_fields
bookmark_border
ചങ്ങനാശ്ശേരി: കോവിഡ് ബാധിച്ച് മരണപ്പെട്ട വെള്ളാവൂര്‍ ശാഖാ അംഗമായിരുന്ന ബാബു വിലങ്ങുപാറക്കുവേണ്ടി കങ്ങഴ മര്‍ച്ചൻറ്​ അസോസിയേഷ​ൻെറ ആഭിമുഖ്യത്തില്‍ സമാഹരിച്ച . പ്രസിഡൻറ്​ ഗിരീഷ് കോനാട്ട് കുടുംബാശ്വാസ നിധി വിതരണം ചെയ്തു. ജനറല്‍ സെക്രട്ടറി അബ്​ദുൽ കരീം പുളിക്കല്‍, ട്രഷറര്‍ വി.എം. സ്‌കറിയകുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. KTL kudumbaswasa nidhi കുടുംബാശ്വാസ നിധി പ്രസിഡൻറ്​ ഗിരീഷ് കോനാട്ട് വിതരണം ചെയ്യുന്നു. ജനറല്‍ സെക്രട്ടറി അബ്​ദുൽ കരീം പുളിക്കല്‍, ട്രഷറര്‍ വി.എം. സ്‌കറിയകുട്ടി എന്നിവര്‍ സമീപം ഹാഥ്റസ്: പ്രതിഷേധ സംഗമവും പ്രകടനവും നടത്തി കോട്ടയം: ഹാഥ്റസ് കേസ് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകനായ സിദ്ദീഖ് കാപ്പനെയും ഇരയുടെ വീട് സന്ദർശിച്ച കാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റഊഫ് ശരീഫിനെയും അന്യായമായി തുറങ്കിലടച്ച ഭരണകൂട ഭീകരതക്കെതിരെ എസ്.ഐ.ഒ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമവും പ്രകടനം നടത്തി. പ്രതിഷേധ സംഗമത്തിൽ സാമൂഹിക പ്രവർത്തകൻ റാസിക് റഹീം, മൈനോറിറ്റി റൈറ്റ്സ് വാച്ച് മീഡിയ സെക്രട്ടറി മുബാറക്ക് റാവുത്തർ, കാമ്പസ് ഫ്രണ്ട് സംസ്ഥാന സമിതി അംഗം പി.എം. മുഹമ്മദലി രിഫാ, എസ്.ഐ.ഒ കേരള സംസ്ഥാന സമിതി അംഗം ഇസ്ഹാഖ് കെ.എ, എസ്.ഐ.ഒ ജില്ല പ്രസിഡൻറ്​ സാബിർ യൂസുഫ് എന്നിവർ സംസാരിച്ചു. KTL hathras prakadanam ജനറൽ ആശുപത്രിയിൽ അഞ്ചുനില കെട്ടിടം നിർമിക്കുന്നതിന് 25 കോടി ചങ്ങനാശ്ശേരി: ജനറൽ ആശുപത്രിയിൽ കിഫ് ബി പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചുനില കെട്ടിടം നിർമിക്കുന്നതിന് 25 കോടി രൂപ അനുവദിച്ച്​ സർക്കാർ ഉത്തരവായി. നിലവിലെ ഓപറേഷൻ തിയറ്റർ പ്രവർത്തിക്കുന്ന കെട്ടിടമാണ് പൊളിച്ചു നിർമിക്കുന്നത്. വിവിധ ചികിത്സവിഭാഗങ്ങൾ ഇവിടേക്ക്​ മാറ്റും. പുതിയ കെട്ടിടം പൂർത്തിയാകുന്നതോടെ നിലവിൽ കാഷ്വാലിറ്റി പ്രവർത്തിക്കുന്ന കെട്ടിടം 10കിടക്കയോടുകൂടിയ ഡി അഡിക്​ഷൻ സൻെററാക്കി മാറ്റുമാനും ആലോചനയുണ്ട്. ഇതുസംബന്ധിച്ച ​ യോഗത്തിൽ കിഫ്ബി ടെക്നിക്കൽ കമ്മിറ്റി അംഗം ശ്രീകണ്ഠൻനായർ, ഹൈറ്റ്സ് സീനിയർ ആർക്കിടെക്റ്റ് സി. ജോസ്, മാനേജർ നിഷ എം.നായർ, ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. ജെ. തോമസ് തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story