Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jan 2021 12:01 AM GMT Updated On
date_range 17 Jan 2021 12:01 AM GMTകസ്റ്റഡി മരണം: ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം -വെൽെഫയർ പാർട്ടി
text_fieldsbookmark_border
കാഞ്ഞിരപ്പള്ളി: റിമാൻഡിൽ കഴിയുന്നതിനിടെ കാഞ്ഞിരപ്പള്ളി സ്വദേശി ഷഫീഖ് മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് വെൽെഫയർ പാർട്ടി സംസ്ഥാന ട്രഷറർ പി.എ. അബ്ദുൽ ഹക്കീം ആവശ്യപ്പെട്ടു. ഷഫീഖിൻെറ കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അനാഥമായ കുടുംബത്തിന് അടിയന്തരമായി സർക്കാർ ധനസഹായം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാറിൻെറ ഭാഗത്തുനിന്ന് നടപടികളുണ്ടായില്ലെങ്കിൽ പാർട്ടി ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജില്ല ജനറൽ സെക്രട്ടറി പി.എ. നിസാം പറഞ്ഞു. ജില്ല കമ്മിറ്റി അംഗം നിസാർ അഹമ്മദ്, കാഞ്ഞിരപ്പള്ളി മണ്ഡലം സെക്രട്ടറി പി.പി. അബ്ദുസ്സമദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. KTL WELFARE PARTY SHEFEEQ വെൽെഫയർ പാർട്ടി സംസ്ഥാന ട്രഷറർ പി.എ. അബ്ദുൽ ഹക്കീം, ജില്ല ജനറൽ സെക്രട്ടറി പി.എ. നിസാം എന്നിവർ മരണപ്പെട്ട ഷഫീഖിൻെറ കുടുംബാംഗങ്ങളോടൊപ്പം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story