Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസന്നിധാനം ഭക്തിനിർഭരം;...

സന്നിധാനം ഭക്തിനിർഭരം; ഇന്ന്​ മകരവിളക്ക്

text_fields
bookmark_border
ശബരിമല: ശബരീശ സന്നിധി മകരവിളക്കിന്​ ഒരുങ്ങി. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനക്കും മകരജ്യോതി ദർശനത്തിനും മണിക്കൂറുകൾ മാത്രം ശേഷി​െക്ക അയ്യപ്പസന്നിധിയിൽ ഒരുക്കം പൂർത്തിയായി. തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തിൽ മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകൾ നടന്നു. ബുധനാഴ്​ച ഉച്ചപൂജയോടനുബന്ധിച്ച് ബിംബശുദ്ധിക്രിയയും നടന്നു. പന്തളം കൊട്ടാരത്തിൽനിന്ന് കൊണ്ടുവരുന്ന തിരുവാഭരണം വ്യാഴാഴ്​ച വൈകീട്ട്​ 6.30ഓടെ അയ്യപ്പസന്നിധിയിൽ എത്തും. തിരുവാഭരണപേടകം പതിനെട്ടാംപടിക്ക് മുകളിൽ കൊടിമരച്ചുവട്ടിൽ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ്​ പ്രസിഡൻറ്​ അഡ്വ. എൻ. വാസു, ദേവസ്വം ബോർഡ്​ അംഗങ്ങൾ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന്​ ഏറ്റുവാങ്ങും. തുടർന്ന്​ ശ്രീകോവിലിലേക്ക് ആചാരപൂർവം ആനയിക്കുന്ന തിരുവാഭരണപേടകം തന്ത്രി കണ്ഠരര് രാജീവരും മേൽശാന്തി വി.കെ. ജയരാജ് പോറ്റിയും ഏറ്റുവാങ്ങി അയ്യപ്പസ്വാമിക്ക് ചാർത്തും. ശേഷം തിരുവാഭരണം ചാർത്തി ദീപാരാധന. ഈ സമയം പൊന്നമ്പലമേട്ടിൽ മകരജ്യോതിയും തെളിയും. ദീപാരാധനക്കുശേഷം മകരസംക്രമ പൂജയും നടക്കും. പൂജയുടെ മധ്യത്തിൽ തിരുവിതാംകൂർ കൊട്ടാരത്തിൽനിന്ന് കൊണ്ടുവരുന്ന നെയ്ത്തേങ്ങയിലെ നെയ്യ്​ അഭിഷേകം ചെയ്യും. പന്തളം വലിയകോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽനിന്ന് ചൊവ്വാഴ്​ച പുറപ്പെട്ട തിരുവാഭരണ ഘോഷയാത്രക്ക്​ ബുധനാഴ്​ച ളാഹയിലായിരുന്നു വിശ്രമം. വ്യാഴാഴ്​ച പുലർച്ച മൂന്നിന് ളാഹയിൽനിന്ന്​ പുറപ്പെട്ട് വലിയാനവട്ടം, ചെറിയാനവട്ടം വഴി നീലിമല കയറി അപ്പാച്ചിമേട് വഴി വൈകീട്ട്​ 5.30ഓടെ ശരംകുത്തിയിലെത്തും. അവിടെനിന്ന് ദേവസ്വം ബോർഡ്​ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. കോവിഡ് പശ്ചാത്തലത്തിൽ 5000 പേർക്ക്​ മാത്രമാണ്​ ഇത്തവണ പ്രവേശനവും ദർശനാവസരവും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story