Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപെട്ടിമുടിയിൽ സാധ്യമായ...

പെട്ടിമുടിയിൽ സാധ്യമായ സഹായങ്ങൾ സർക്കാർ ചെയ്​തു -മന്ത്രി ചന്ദ്രശേഖരൻ

text_fields
bookmark_border
മൂന്നാർ: പെട്ടിമുടി പുനരധിവാസത്തിന് സാധ്യമായതെല്ലാം സർക്കാറിൻെറ ഭാഗത്തുനിന്ന് ചെയ്യാൻ കഴിഞ്ഞത് വലിയ കാര്യമാണെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. പെട്ടിമുടിയിലെ ഉരുൾ​െപാട്ടലിൽ ദുരന്തബാധിതർക്കുള്ള ധനസഹായ വിതരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി ഉൾപ്പെടെ ജനപ്രതിനിധികളുടെ കൂടിയാലോചനയുടെ ഫലമായി പുനരധിവാസം വേഗത്തിലാക്കിയുള്ള പ്രവർത്തനം നടന്നുവരുകയാണ്. ഇവരുടെ ഭവന നിർമാണവും പുരോഗമിക്കുന്നു. ദുരന്തമുണ്ടായപ്പോൾ ആധുനിക കാലഘട്ടത്തി​ൻെറ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. ജില്ല ഭരണകൂടവും താഴെയുള്ള എല്ലാ ഉദ്യോഗസ്ഥരും ഏകോപന മനസ്സോടെ പ്രവർത്തി​െച്ചന്നും ഇവരെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും അധ്യക്ഷത വഹിച്ച മന്ത്രി എം.എം. മണി പറഞ്ഞു. ദുരന്തത്തിനിരയായ ആദ്യത്തെ പത്ത്​ കുടുംബങ്ങൾക്ക് വേദിയിൽ ധനസഹായം നൽകി. ഇവരുടെ ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിച്ചു രശീതി കൈമാറി. ഗസറ്റ് നോട്ടിഫിക്കേഷൻ വന്ന 39 പേരുടെ അവകാശികളായ 81 പേർക്കായി 1.95 കോടിയാണ് വിതരണം ചെയ്​തത്. ജില്ല കലക്​ടർ എച്ച്. ദിനേശൻ, സബ് കലക്​ടർ പ്രേം കൃഷ്ണൻ, എസ്. രാജേന്ദ്രൻ എം.എൽ.എ, ജില്ല പഞ്ചായത്ത്‌ അംഗങ്ങളായ എം. ഭവ്യ, സി. രാജേന്ദ്രൻ, ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറുമാരായ ആനന്ദറാണി ദാസ്, എം. മണിമൊഴി, കവിത കുമാർ തുടങ്ങിയവർ പങ്കെടുത്തു. പെട്ടിമുടി ദുരന്തത്തി​ൻെറ നീറുന്ന ഓർമകളുമായി അവരെത്തി... മൂന്നാർ: അഞ്ചു മാസം മുമ്പ് ഇരുളി​ൻെറ മറവിൽ ഇരച്ചെത്തിയ ദുരന്തത്തി​ൻെറ നീറുന്ന ഓർമകൾ അവരിൽ വീണ്ടും തെളിഞ്ഞു. മാതാപിതാക്കളെ നഷ്​ടപ്പെട്ടവർ, മക്കളെ നഷ്​ടപ്പെട്ടവർ, സഹോദരങ്ങളെ നഷ്​ടപ്പെട്ടവർ, സുഹൃത്തുക്കളെ നഷ്​ടപ്പെട്ടവർ... അങ്ങനെ ഉറ്റവരെ നഷ്​ടമായ വേദന എത്ര മറച്ചിട്ടും അവരുടെ മുഖങ്ങളിൽ നിഴലിച്ചു. ധനസഹായം ഏറ്റുവാങ്ങവെ ഉണങ്ങാത്ത കണ്ണീർചാൽ പലരുടെയും മുഖങ്ങളിൽ തെളിഞ്ഞു നിൽക്കുന്നപോലെ. മാതാപിതാക്കളെയും അനുജനെയും ദുരന്തം കവർന്ന നിർമലയാണ്​ ആദ്യം സഹായം ഏറ്റുവാങ്ങിയത്. 15 ദിവസം മു​േമ്പ തമിഴ്​നാട്ടിൽ നിന്നെത്തി കോവിഡ് നിരീക്ഷണവും കഴിഞ്ഞ ശേഷമാണ്​ സർക്കാർ പ്രഖ്യാപിച്ച ധനസഹായം ഏറ്റുവാങ്ങാൻ നിർമല എത്തിയത്. മകനെ ഉൾപ്പെടെ ഉറ്റവരായ 20 പേരെ ദുരന്തത്തിൽ നഷ്​ടമായ ഷൺമുഖനാഥനും അച്ഛനെയും അമ്മയെയും നഷ്​ടമായ മാളവികയുമെല്ലാം ഇനിയുമടങ്ങാത്ത തേങ്ങലുകളടക്കി ധനസഹായം ഏറ്റുവാങ്ങി മടങ്ങി. പെട്ടിമുടി ദുരന്തത്തിൽ അകപ്പെട്ടവരുടെ അനന്തരാവകാശികൾ ധനസഹായ വിതരണം ക്രമീകരിച്ചിരുന്ന മൂന്നാർ പഞ്ചായത്ത് ഹാളിൽ വേറിട്ട കാഴ്​ചയായിരുന്നു ഇത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story