Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപാലായിൽ...

പാലായിൽ വിട്ടുവീഴ്​ചയില്ല; തോറ്റ പാർട്ടിക്ക്​ സീറ്റ്​ വേണമെന്നത്​ വിചിത്ര ആവശ്യം -ടി.പി. പീതാംബരൻ

text_fields
bookmark_border
കോട്ടയം: എൻ.സി.പി മത്സരിച്ചുകൊണ്ടിരിക്കുന്ന പാലാ സീറ്റിൽ വിട്ടുവീഴ്​ചയില്ലെന്നാവർത്തിച്ച്​ സംസ്ഥാന പ്രസിഡൻറ്​ ടി.പി. പീതാംബരൻ. പാലാ സീറ്റിനെച്ചൊല്ലി തർക്കമുണ്ടെന്ന്​ പറഞ്ഞ അദ്ദേഹം, കേരള കോൺഗ്രസി​ൻെറ ആവശ്യത്തിന്​ ന്യായീകരണ​മില്ലെന്നും കോട്ടയത്ത്​ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. തോറ്റ പാർട്ടിക്ക്​ സീറ്റ്​ വേണമെന്ന വിചിത്ര ആവശ്യമാണ്​ ഉന്നയിക്കുന്നത്​. സിറ്റിങ്​ സീറ്റ്​ മത്സരിച്ചുതോറ്റ പാർട്ടി ആവശ്യപ്പെടുന്നതിൽ ​യുക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. എൻ.സി.പി ജില്ലയോഗത്തിന്​ എത്തിയതായിരുന്നു അദ്ദേഹം. പാലാ ഉൾപ്പെടെ നാലുസീറ്റിലും എൻ.സി.പി മത്സരിക്കും. പാർട്ടി മത്സരിച്ച സീറ്റ്​ വിട്ടുകൊടുക്കേണ്ടതില്ലെന്നാണ്​​ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളു​െട നിലപാട്​. സിറ്റിങ്​ സീറ്റ്​ വിട്ടുനൽകുന്ന കീഴ്​വഴക്കം എൽ.ഡി.എഫിലില്ല. ഇതുമായി ബന്ധപ്പെട്ട്​ ചർച്ച നടത്തേണ്ട സാഹചര്യമില്ല. സീറ്റ്​ വിട്ടുനൽകണമെന്ന്​ ഇതുവരെ എൽ.ഡി.എഫ്​ ആവശ്യപ്പെട്ടിട്ടില്ല. യു.ഡി.എഫ​ുമായി ആരും ചർച്ച നടത്തിയിട്ടില്ല. നിലവിൽ എൽ.ഡി.എഫിലാണ്​ പാർട്ടി. ആ നിലപാടിൽ മുന്നോട്ടുപോകുകയാണ്​. എൻ.സി.പിയിൽ വിമതനീക്കമില്ല. കോൺഗ്രസ്​-എസുമായി ഒരുവിഭാഗം ചർച്ച നടത്തിയെന്നത്​​ ശരിയല്ല. കോട്ടയത്തെ​ എച്ച്​. ഹരിദാസ്​ അനുസ്​മരണം പാർട്ടി പരിപാടിയല്ല. ഹരിദാസുമായി ബന്ധമുള്ളവർ നടത്തിയ പരിപാടിയാകും. മന്ത്രി എ.കെ. ശശീന്ദ്ര​​ൻെറ നിർദേശപ്രകാരമാണ്​ യോഗമെന്ന ആക്ഷേപം ഉയരുന്നുണ്ടല്ലോയെന്ന്​ മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ, ആരെങ്കിലും പറഞ്ഞിട്ട്​ നടത്തിയതാണെന്ന്​ കരുതുന്നി​െല്ലന്നായിരുന്നു അദ്ദേഹത്തി​ൻെറ മറുപടി. തദ്ദേശ തെരഞ്ഞെടുപ്പുഫലം അവലോകനം ചെയ്യാൻ ചേർന്ന യോഗത്തിൽ മാണി സി. കാപ്പനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും പരസ്​പരം ആരോപണങ്ങൾ ഉയർത്തി. സി.പി.എം നേതൃത്വം ജില്ലയിൽ എൻ.സി.പിയെ ഒതുക്കിയതായി കാപ്പനെ അനുകൂലിക്കുന്നവർ യോഗത്തിൽ ആരോപിച്ചു. ജോസ്​ കെ. മാണിക്ക്​​ സീറ്റുകൾ വാരിക്കോരി നൽകിയ സി.പി.എം നേതൃത്വം, എൻ.സി.പിക്ക്​ അർഹമായ പരിഗണനപോലും നൽകിയില്ല. എം.എൽ.എയുടെ മണ്ഡലമായ പാലായിൽപോലും സീറ്റുകൾ നിഷേധിച്ചു. എം.എൽ.എയുമായി ചർച്ചക്കുപോലും തയാറായില്ലെന്ന്​ കാപ്പനെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടി. അതേസമയം, ശശീന്ദ്രനെ അനുകൂലിക്കുന്നവർ കാപ്പ​ൻെറ പ്രസ്​താവനകൾ തിരിച്ചടിയായെന്ന വിമർശനം ഉയർത്തി. പാലാ സീറ്റിനെച്ചൊല്ലി അനാവശ്യമായി പ്രസ്​താവനയിറക്കിയത്​ സി.പി.എം നേതൃത്വത്തിന്​ നീരസമുണ്ടാക്കി. ഇതാണ്​ സീറ്റ്​ കുറയാൻ കാരണമെന്നും ഇവർ പറഞ്ഞു. ചർച്ചയിലുയർന്ന അഭിപ്രായങ്ങളെല്ലാം കേന്ദ്രനേതൃത്വത്തെ അറിയിക്കുമെന്ന്​ വ്യക്തമാക്കിയ ടി.പി. പീതാംബരൻ, തുടർതീരുമാനങ്ങൾ ചർച്ചയിലൂടെ തീരുമാനിക്കുമെന്നും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story