Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right'കൂട്ടമായി താറാവുകൾ...

'കൂട്ടമായി താറാവുകൾ ചത്തിട്ടും കുറിച്ചുനൽകിയത്​ ​ൈവറ്റമിൻ ഗുളികകൾ മാത്രം'

text_fields
bookmark_border
കോട്ടയം: 'താറാവുകൾ ചത്തുതുടങ്ങിയ ഉടൻ മഞ്ഞാടിയിലെ മൃഗസംരക്ഷണവകുപ്പി​ൻെറ ലാബിൽ കൊണ്ടുപോയി പരിശോധിപ്പിച്ചു. കുറച്ചു താറാവുകൾ ചാകുമെന്ന്​ പറഞ്ഞ അവർ വൈറ്റമിൻ ഗുളികകളും നൽകി മടക്കി. പരിശോധനഫലം വരു​േമ്പാൾ കാരണം അറിയിക്കാമെന്നാണ്​ പറഞ്ഞത്​. ഒരുമാസം പിന്നിട്ടിട്ടും അറിയിപ്പില്ല. ആകെ 11,000 താറാവുകളിൽ 5000 എണ്ണവും ചത്തു. ഇനി എവിടെ പോകും, ആരോട്​ പറയും' കോട്ടയം വെച്ചൂരിലെ താറാവ്​ കർഷക​നായ എം.കെ. മദന​ൻെറ വാക്കുകളിൽ രോഷവും നിരാശയും. കോട്ടയം ജില്ലയിൽ പക്ഷിപ്പനി സ്​ഥിരീകരിച്ചതിനുപിന്നാലെയാണ്​ മൃഗസംരക്ഷണവകുപ്പിന്​ വീഴ്​ചയെന്നാരോപണവുമായി കർഷകൻ രംഗത്തെത്തിയത്​. എന്നാൽ, മദന​ൻെറ താറാവുകൾ ചത്തത്​ പക്ഷിപ്പനി മൂലമല്ലെന്നാണ്​ മൃഗസംരക്ഷണവകുപ്പി​ൻെറ വിശദീകരണം. മൂന്നുതവണ സാമ്പിൾ പരിശോധനക്ക്​ നൽകി. ഡിസംബർ മൂന്നിനായിരുന്നു അവസാനമായി നൽകിയതെന്നും മദനൻ പറയുന്നു. നേരിട്ട്​ കൊണ്ടുപോയി പരിശോധിപ്പിച്ചു. എന്നാൽ, പ്രതിരോധമരുന്നൊന്നും നൽകിയില്ല. വൈറ്റമിൻ ഗുളിക കുറിച്ചുനൽകി. ഇത്​ കൊടുത്തിട്ടും താറാവുകൾ ചാവുകയായിരുന്നു. വിവരം പറഞ്ഞപ്പോൾ സാമ്പിൾ പരിശോധിച്ചിട്ട്​ അറിയിക്കാമെന്ന്​ പറഞ്ഞു. ഇപ്പോൾ ഒരുമാസമായിട്ടും ഏതെങ്കിലും മരുന്ന്​ നിർദേശിക്കുകയോ കാരണം അറിയിക്കുകയോ ചെയ്​തിട്ടില്ല​. പൂർണവളർച്ചയെത്തിയവയാണ്​ ചത്തവയെല്ലാം. മൃഗസംരക്ഷണവകുപ്പ്​ കൃത്യമായ ജാഗ്രതയെടുത്തിരുന്നെങ്കിൽ എ​ൻെറ താറാവ്​ ചാകില്ലായിരുന്നു - അദ്ദേഹം പറയുന്നു പാരമ്പര്യമായി താറാവ്​ കൃഷിക്കാരനാണ്​ മദനൻ. രോഗം വന്നതിനാൽ ഇത്തവണ ഇദ്ദേഹത്തിന്​ താറാവുകളെ വിൽക്കാനായില്ല. വൻ നഷ്​ടമാണ്​ ഉണ്ടായത്​. പുതിയതായി കുഞ്ഞുങ്ങൾക്ക്​ ഒാർഡർ നൽകിയിരുന്നു. പക്ഷിപ്പനി സ്​ഥിരീകരിച്ചതിനാൽ വിളിച്ച്​ വേണ്ടെന്ന്​ പറഞ്ഞിരിക്കുകയാണെന്നും മദനൻ വ്യക്​തമാക്കുന്നു. എന്നാൽ, മദന​ൻെറ ചത്ത താറാവുകളുടെ സാമ്പിളുകളും പരിശോധനക്ക്​ അയിച്ചിരുന്നതായും ഇതിൽ പക്ഷിപ്പനിയില്ലെന്നാണ്​ സ്​ഥിരീകരിച്ചിരിക്കുന്നതെന്നും വകുപ്പ്​ വ്യക്​തമാക്കി​. ​ കാലാവസ്​ഥ വ്യതിയാനമോ ബാക്​ടീരീയ മൂലമോ ആകാം ചത്തത്​. പരിശോധനകൾ തുടരുകയാമെന്നും മൃഗസംരക്ഷണവകുപ്പ്​ അധികൃതർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story