Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപട്ടികവർഗക്കാരെ...

പട്ടികവർഗക്കാരെ കൃഷിയിലേക്ക്​ ആകർഷിക്കാൻ 'ഹരിതരശ്​മി'

text_fields
bookmark_border
തൊടുപുഴ: പട്ടികവർഗ ജനവിഭാഗങ്ങളെ കാർഷിക മേഖലയിലേക്ക്​ ആകർഷിക്കാനും അതുവഴി അവരുടെ വരുമാനത്തിലും ജീവിതനിലവാരത്തിലും പുരോഗതി ഉറപ്പുവരുത്താനും ഹരിതരശ്മി എന്ന പേരിൽ പദ്ധതി ഒരുങ്ങുന്നു. പട്ടികവർഗ വികസന വകുപ്പുമായി ചേർന്ന്​​ കേരള സർക്കാർ സ്വയംഭരണ സ്ഥാപനമായ സൻെറർ ഫോർ മാനേജ്മൻെറ്​ ഡെവലപ്​മൻെറിനാണ്​​ (സി.എം.ഡി) നടത്തിപ്പ്​ ചുമതല. വയനാട്​ ജില്ലയിലെ തെരഞ്ഞെടുക്കപ്പെടുന്ന 1500 കുടുംബങ്ങളുടെയും ഇടുക്കി ജില്ലയിലെ തെരഞ്ഞെടുക്കപ്പെടുന്ന 1000 കുടുംബങ്ങളുടെയും കൈവശമുള്ള ഭൂമിയിലാണ്​ കാർഷികപ്രവർത്തനങ്ങൾ ആവിഷ്​കരിക്കുന്നത്​. സ്വന്തം ഭൂമി കൈവശമുള്ളപ്പോഴും മറ്റിടങ്ങളിൽ കൂലിപ്പണിക്കും മറ്റും പോയാണ്​ പട്ടികവർഗ വിഭാഗത്തിൽപെട്ട കുടുംബങ്ങൾ പലരും ഉപജീവനം നടത്തുന്നത്​. കൃഷി ചെയ്​തുണ്ടായ നഷ്​ടവും വന്യമൃഗ ശല്യവുമടക്കം പല കാരണങ്ങൾകൊണ്ട് വിനിയോഗിക്കപ്പെടാതെ കിടക്കുന്ന ഇത്തരം ഭൂമിയിൽ അനുയോജ്യകൃഷികൾ േപ്രാത്സാഹിപ്പിക്കുകയാണ്​ പദ്ധതിയുടെ ലക്ഷ്യം. ഇടനിലക്കാരുടെ ചൂഷണം ഇവർ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. വിളകൾ പാകമായി വരു​േമ്പാൾതന്നെ കച്ചവടക്കാർ എത്തി വിലയുറപ്പിക്കുകയാണ്​ ചെയ്യുന്നത്​. പലരും കിട്ടുന്ന വിലയ്​ക്ക്​ അവർക്ക്​ വിൽക്കും. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കുന്നതും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്​. ആവശ്യമായ സാങ്കേതിക വിപണന സഹായങ്ങൾ പദ്ധതിയിൽ വിഭാവനം ചെയ്യുന്നുണ്ട്​. വ്യക്തികൾതന്നെയാണ്​ കൃഷി ചെയ്യുന്നത്​. അനുയോജ്യവിളകളും അവർക്ക്​ തെരഞ്ഞെടുക്കാം. സ്ഥല, വിള പരിപാലനത്തിനാവശ്യമായ സഹായങ്ങളും മാർഗനിർദേശങ്ങളും നൽകാൻ കാർഷിക കൂട്ടായ്​മകളെ ചുമതലപ്പെടുത്തും. കാർഷി​േകാൽപന്നങ്ങൾ ഒരു പൊതുബ്രാൻഡ്​ ആയി വിപണനം ചെയ്യാനാണ്​ തീരുമാനിച്ചിരിക്കുന്നത്​. കാർഷികവിദഗ്​ധർ, സാമൂഹിക ശാസ്​ത്ര മാനേജ്മൻെറ്​ വിദഗ്​ധർ തുടങ്ങിയവർ ഉൾപ്പെടുന്ന സംഘമായിരിക്കും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. പട്ടികവർഗ ജനവിഭാഗങ്ങളിൽനിന്ന്​ അപേക്ഷ ക്ഷണിച്ച് ഊരുകൂട്ടങ്ങൾ ചേർന്നാണ്​ ഗുണഭോക്താക്കളുടെ തെരഞ്ഞെടുപ്പ്. ഗുണഭോക്തൃപട്ടിക ബന്ധപ്പെട്ട ൈട്രബൽ എക്​സ്​റ്റെൻഷൻ ഓഫിസർ പരിശോധിച്ചതിനുശേഷം അന്തിമമായി പ്രസിദ്ധീകരിക്കും. പദ്ധതി നടപ്പാക്കു​ന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനഘട്ടത്തിലാണെന്ന്​​ സി.എം.ഡി പ്രോഗ്രാം കോഓഡിനേറ്റർ പി.ജി. അനിൽ പറഞ്ഞു. അഫ്​സൽ ഇബ്രാഹീം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story