Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനിയമസഭാ പ്രമേയത്തിന്...

നിയമസഭാ പ്രമേയത്തിന് കടലാസി​െൻറ വിലപോലുമില്ല -കെ.സുരേന്ദ്രന്‍

text_fields
bookmark_border
നിയമസഭാ പ്രമേയത്തിന് കടലാസി​ൻെറ വിലപോലുമില്ല -കെ.സുരേന്ദ്രന്‍ തൊടുപുഴ: പാര്‍ലമൻെറ്​ പാസാക്കി രാഷ്​ട്രപതി ഒപ്പിട്ട കർഷകനിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന് കടലാസി​ൻെറ വിലപോലുമില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ കെ.സുരേന്ദ്രന്‍. അബ്​ദുന്നാസിർ മഅ്​ദനിയെ പുറത്തിറക്കാന്‍ പ്രമേയം പാസാക്കിയവരാണ് ഇവരെന്നും വാര്‍ത്തസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഇവക്കൊന്നും രാജ്യം ഒരു വിലയും നല്‍കിയിട്ടില്ല. തുടരെ രണ്ടുമുന്നണിയും ഒറ്റക്കെട്ടായി സമ്മേളനങ്ങള്‍ നടത്തി ജനങ്ങളെ കബളിപ്പിക്കുകയാണ്. തികച്ചും രാഷ്​ട്രീയപ്രേരിതമായി ന്യൂഡല്‍ഹിയില്‍ നടക്കുന്ന സമരത്തി​ൻെറ പേരിൽ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കുന്നത് അപഹാസ്യ നടപടിയാണ്​. പവിത്രമായി കാണുന്ന നിയമസഭയെ സങ്കുചിത രാഷ്​ട്രീയ താല്‍പര്യങ്ങള്‍ക്ക്​ ദുരുപയോഗം ചെയ്യുന്ന നടപടി പരിഹാസ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. താങ്ങുവിലയുടെ കാര്യത്തില്‍ മുഖ്യമന്ത്രി പറയുന്നതെല്ലാം നുണയാണ്. കേന്ദ്രം പ്രഖ്യാപിച്ച തുകയാണ് ഇവിടെ ഇപ്പോഴും നല്‍കുന്നത്. കര്‍ഷകന് സ്വന്തം ഉൽപന്നം നല്ല വിലയിൽ വില്‍ക്കാനാവുമെന്നതാണ് കാര്‍ഷിക നിയമത്തി​ൻെറ സവിശേഷത. എന്നാല്‍, ഇത് അട്ടിമറിക്കാനാണ് ചിലർ ശ്രമിക്കുന്നത്. എൽ.ഡി.എഫ് സര്‍ക്കാറിനെതിരായ വികാരം പ്രകടിപ്പിക്കാന്‍ ജനങ്ങള്‍ വോട്ടുചെയ്​ത പ്രതിപക്ഷം അധികാരത്തിന്​ അവര്‍ക്കൊപ്പംതന്നെ കൂടി ജനവിധി അട്ടിമറിക്കുകയാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. നിരവധി പഞ്ചായത്തുകളിലാണ് എൻ.ഡി.എയെ പുറത്തിരുത്തുന്നതിന്​ എൽ.ഡി.എഫ്​ - യു.ഡി.എഫ്- എസ്​.ഡി.പി.ഐ സഖ്യം കൂട്ട് കൂടിയതെന്നും സുരേന്ദ്രൻ ആരോപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story