Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightചങ്ങനാശ്ശേരിയിൽ നാല്...

ചങ്ങനാശ്ശേരിയിൽ നാല് പഞ്ചായത്തുകള്‍ എല്‍.ഡി.എഫ്​ ഭരിക്കും; ഒരു പഞ്ചായത്തിൽ യു.ഡി.എഫ്

text_fields
bookmark_border
ചങ്ങനാശ്ശേരി: മാടപ്പള്ളി, തൃക്കൊടിത്താനം, പായിപ്പാട്, കുറിച്ചി പഞ്ചായത്തുകള്‍ എല്‍.ഡി.എഫും വാഴപ്പള്ളി യു.ഡി.എഫും ഭരിക്കും. മാടപ്പള്ളിയില്‍ മണിയമ്മ രാജപ്പന്‍, തൃക്കൊടിത്താനത്ത് കെ.എന്‍. സുവർണകുമാരി, പായിപ്പാട് കെ.ഡി. മോഹനന്‍, കുറിച്ചിയില്‍ സുജാത സുശീലന്‍ എന്നിവര്‍ പഞ്ചായത്ത്​ പ്രസിഡൻറുമാരാകും. വാഴപ്പള്ളി പഞ്ചായത്തില്‍ പ്രസിഡൻറ്​ സ്ഥാനം വീതം വെക്കുന്നത്​ സംബന്ധിച്ച്​ ചര്‍ച്ച തുടങ്ങി. സോഫി ലാലിച്ചന്‍, ഷീല തോമസ്, ലാലിമ്മ ടോമി എന്നിവരുടെ പേരുകളാണ് പ്രസിഡൻറ്​ സ്ഥാനത്തേക്ക്​ ഉയര്‍ന്നുവന്നത്. ഇതില്‍ സോഫി ലാലിച്ചനാവും ആദ്യ ടേമില്‍ പ്രസിഡൻറ്​ സ്ഥാനം ലഭിക്കുന്നത്. ബുധനാഴ്ച രാവിലെയും ഉച്ചകഴിഞ്ഞുമായാണ്​ തെരെഞ്ഞെടുപ്പ്​. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് (എം) ലെ അലക്‌സാണ്ടര്‍ പ്രാക്കുഴി ആദ്യ വര്‍ഷം പ്രസിഡൻറാവും. മറ്റ് നാല് പഞ്ചായത്തുകളിലും സി.പി.എം അംഗങ്ങളാണ് പ്രസിഡൻറ്​ സ്ഥാനത്തെത്തുന്നത്. വാഹനമിടിച്ച് അവശനിലയില്‍ പോത്തിനെ കണ്ടെത്തി ചങ്ങനാശ്ശേരി: എം.സി റോഡില്‍ വാഹനമിടിച്ച് അവശനിലയില്‍ പോത്തിനെ കണ്ടെത്തി. എസ്.ബി കോളജിന് മുന്‍വശത്ത്​ ചൊവ്വാഴ്ച രാവിലെ എ​ട്ടോടെയാണ് പോത്തുകുട്ടിയെ വാഹനം ഇടിച്ച് അവശനിലയില്‍ കണ്ടത്. ഇതിനെ പെരുന്ന മൃഗാശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കി വരികയാണ്. ഉടമസ്ഥര്‍ വ്യക്തമായ തെളിവ് സഹിതം ബുധനാഴ്ച വൈകീട്ട് നാലിന്​ മുമ്പ്​ മുനിസിപ്പല്‍ ഹെല്‍ത്ത് ഓഫിസിലോ, പെരുന്ന മൃഗാശുപത്രിയിലോ ബന്ധപ്പെടണം. ഉടമസ്ഥര്‍ ഹാജരാകാത്ത പക്ഷം പോത്തിനെ ലേലം ചെയ്തു നല്‍കുമെന്ന് മുനിസിപ്പല്‍ സെക്രട്ടറി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story