Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവിവാഹത്തിരക്കിനിടയിലും...

വിവാഹത്തിരക്കിനിടയിലും വരൻ വോട്ടുചെയ്യാനെത്തും

text_fields
bookmark_border
ഗാന്ധിനഗർ: ആർപ്പുക്കര പഞ്ചായത്ത് പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ വോട്ടുരേഖപ്പെടുത്തിയ ശേഷം വിവാഹം, വിവാഹശേഷം 'വധു'വുമൊത്ത് വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിലും പങ്കെടുക്കും. ആർപ്പുക്കര പഞ്ചായത്തിലെ ഒമ്പതാം വാർഡ് (മെഡിക്കൽ കോളജ്) മെംബർ ആർപ്പൂക്കര കിഴക്കേപ്പറമ്പിൽ ഫിലിപ്പി​ൻെറ മകൻ അരുൺ ഫിലിപ് ആണ് വിവാഹിതനാകുന്നത്. ബുധനാഴ്ച രാവിലെ 12ന് കുടമാളൂർ സൻെറ്​ മേരി ഫെറോന പള്ളിയിലാണ് വിവാഹം. പാലാ, കടനാട് അഴകത്ത് അഗസ്​റ്റിൻ -റോസമ്മ ദമ്പതികളുടെ മകൾ അമലയാണ് വധു. രാവിലെ പതിനൊന്നിനായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ പങ്കെടുക്കേണ്ടതിനാൽ വിവാഹ സമയം മാറ്റുകയായിരുന്നു. 11മണിക്ക് ആർപ്പൂക്കര പഞ്ചായത്ത് ഹാളിലാണ് പ്രസിഡൻറ് തെരഞ്ഞെടുപ്പ്. സ്ഥാനാർഥി കോൺഗ്രസിലെ റോസ്​ലി ടോമിച്ചൻ. പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ അരുൺ വോട്ടു രേഖപ്പെടുത്തിയ ശേഷം വിവാഹിതനാകും. തുടർന്ന് അമലയുമായി വന്ന് രണ്ടിന് നടക്കുന്ന വൈസ് പ്രസിഡൻറ് തെരെഞ്ഞെടുപ്പിലും പങ്കെടുക്കും. രണ്ട്​ മുന്നണി സ്ഥാനാർഥികളേയും രണ്ട്​ സ്വതന്ത്രയേയും പരാജയപ്പെടുത്തിയാണ് കോൺഗ്രസ് പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story