Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightലൗലി ജോർജ്...

ലൗലി ജോർജ് ഏറ്റുമാനൂര്‍ നഗരസഭ ചെയര്‍പേഴ്സൻ

text_fields
bookmark_border
ഏറ്റുമാനൂര്‍: ലൗലി ജോർജ് ഏറ്റുമാനൂര്‍ നഗരസഭ ചെയര്‍പേഴ്സനായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം വാർഡിൽ നിന്നുള്ള യു.ഡി.എഫ്​ പ്രതിനിധിയായ ലൗലി എൽ.ഡി.എഫിലെ ഡോ. എസ്. ബീനയെ 13നെതിരെ 15 വോട്ടിന്​ പരാജയപ്പെടുത്തിയാണ് ചെയർപേഴ്സനായത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പ്രതിനിധി കെ.ബി. ജയമോഹനാണ് വൈസ് ചെയര്‍മാന്‍. സി.പി.എമ്മിലെ ഇ.എസ്. ബിജുവിനെ 13നെതിരെ 15 വോട്ടിന്​ തന്നെയാണ് ജയമോഹനൻ പരാജയപ്പെടുത്തിയതും. 35 അംഗ ഭരണസമിതിയിൽ യു.ഡി.എഫിലെ 13 അംഗങ്ങളെ കൂടാതെ സ്വതന്ത്രരായി ജയിച്ച സുനിത ബിനീഷും വിജി ജോർജ് ചാവറയും ലൗലിക്ക്​ വോട്ട് ചെയ്തു. മൂന്നാം വാർഡിൽനിന്ന്​ സ്വതന്ത്രയായി ജയിച്ച ബീന ഷാജി എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ബീനക്ക് വോട്ട് ചെയ്തു. എൻ.ഡി.എയും ആദ്യം മത്സരരംഗത്തുണ്ടായിരുന്നു. 15ാം വാർഡിൽനിന്നുള്ള ബി.ജെ.പി പ്രതിനിധി അജിശ്രീ മുരളി ആയിരുന്നു എൻ.ഡി.എ സ്ഥാനാർഥി. ഏഴ്​ വോട്ട്​ ലഭിച്ചു. മുന്‍ വൈസ് ചെയര്‍പേഴ്സൻ കൂടിയായ ലൗലി ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കാന്‍ യു.ഡി.എഫ്​ യോഗം നേര​േത്ത തീരുമാനിക്കുകയായിരുന്നു. ആദ്യ രണ്ടുവര്‍ഷം ലൗലിക്കും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കോണ്‍ഗ്രസിലെ തന്നെ ത്രേസ്യാമ്മ മാത്യു, അന്‍സു ജോര്‍ജ് എന്നിവരെയും പത്താം വാര്‍ഡില്‍നിന്നുള്ള സ്വതന്ത്ര അംഗം സുനിത ബിനീഷിനെയും പരിഗണിക്കാനാണ് തീരുമാനം. ഭരിക്കാന്‍ കേവലഭൂരിപക്ഷമില്ലെങ്കിലും രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെ 13 അംഗങ്ങളുള്ള യു.ഡി.എഫ്​ അധികാരത്തില്‍ ഏറുന്നതോടെ ചരിത്രം ആവര്‍ത്തിക്കപ്പെടുകയാണ്. കഴിഞ്ഞ തവണ അഞ്ച്​ ചെയര്‍മാന്‍മാരായിരുന്നുവെങ്കില്‍ ഇക്കുറി നിലവിലെ ധാരണയനുസരിച്ച് നാല് ചെയര്‍മാന്‍മാരാണ്. നഗരസഭയുടെ പ്രഥമചെയര്‍മാന്‍ ജയിംസ് തോമസ് പ്ലാക്കിതൊട്ടില്‍ പ്രതിനിധീകരിച്ച ടൗണ്‍ വാര്‍ഡില്‍ കോണ്‍ഗ്രസ് റെബലായി മത്സരിച്ച് മുന്നണി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തിയ വിജി ജോര്‍ജ് ചാവറയും പത്താം വാര്‍ഡില്‍നിന്ന്​ ജയിച്ച സുനിത ബിനീഷുമാണ് യു.ഡി.എഫിന് പിന്തുണ നല്‍കുന്നത്. ചില സ്ഥിരം സമിതി അധ്യക്ഷമാരുടെ കാര്യത്തിലും ധാരണയായിട്ടുണ്ട്. വിജി ജോര്‍ജ് ചാവറക്ക്​ അഞ്ചു വര്‍ഷം ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷസ്ഥാനം നല്‍കാമെന്നാണ് വാഗ്ദാനം. സുനിത ബിനീഷിന് ആരോഗ്യകാര്യസ്ഥിരം സമിതി അധ്യക്ഷസ്ഥാനവും അവസാനവര്‍ഷം നഗരസഭ ചെയര്‍മാന്‍ സ്ഥാനവും ലഭിക്കും. മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ മാത്യു വാക്കത്തുമാലിയുടെ ഭാര്യ കൂടിയായ ത്രേസ്യാമ്മ മാത്യു, കാരിത്താസ് വാര്‍ഡില്‍നിന്ന്​ ജയിച്ച അന്‍സു ജോസഫ് എന്നിവരാണ് അധ്യക്ഷസ്ഥാനത്തേക്ക് വരുംവര്‍ഷങ്ങളില്‍ പരിഗണിക്കപ്പെടുന്നവര്‍. മുന്‍ സി.പി.എം കൗണ്‍സിലര്‍ ബിനീഷി​ൻെറ ഭാര്യയാണ് സുനിത. പാര്‍ട്ടിയുമായി ഇടക്ക് അകന്ന ബിനീഷ് ത​ൻെറ വാര്‍ഡ് വനിത സംവരണമായതിനെ തുടര്‍ന്ന് ഭാര്യയെ സ്വതന്ത്രസ്ഥാനാര്‍ഥിയായി അങ്കത്തട്ടില്‍ ഇറക്കുകയായിരുന്നു. മൂന്ന് മുന്നണിയെയും പരാജയപ്പടുത്തി വെന്നിക്കൊടി പാറിച്ച പിന്നാലെ യു.ഡി.എഫ്​ പാളയത്തിലെത്തി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ നേതാക്കളെ കണ്ട സുനിതക്ക്​ സ്ഥിരം സമിതി അധ്യക്ഷസ്ഥാനവും ഒരു വര്‍ഷം നഗരസഭ ചെയര്‍പേഴ്സൻ സ്ഥാനവും വാഗ്ദാനം ലഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story