Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅനിലി​െൻറ വേർപാട്​...

അനിലി​െൻറ വേർപാട്​ വിശ്വസിക്കാൻ ക​ഴിയാതെ സിനിമ പ്രവർത്തകർ

text_fields
bookmark_border
അനിലി​ൻെറ വേർപാട്​ വിശ്വസിക്കാൻ ക​ഴിയാതെ സിനിമ പ്രവർത്തകർ തൊടുപുഴ: നടൻ ​അനിൽ പി. നെടുമങ്ങാടി​ൻെറ മരണം തൊടുപുഴയിൽ ചിത്രീകരണം പുരോഗമിക്കുന്ന 'പീസ്​' എന്ന ചിത്രത്തി​ൻെറ അണിയറ പ്രവർത്തകർക്ക്​ ഇനിയും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. നവാഗതനായ സൻഫീർ കെ. സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എസ്.ഐയുടെ വേഷം അഭിനയിക്കുന്നതിനാണ്​ അനിൽ തൊടുപുഴയിലെത്തുന്നത്​. നവംബർ 15നാണ് ഷൂട്ടിങ്​ ആരംഭിച്ചത്. ജോജു ജോർജാണ്​ നായകൻ. ഡിസംബർ രണ്ട് മുതൽ അനിൽ ​തൊടുപുഴയിലുണ്ടായിരുന്നു. 24, 25 തീയതികളിൽ അദ്ദേഹത്തിന് ഷൂട്ടില്ലായിരുന്നു. ഷൂട്ടിങ്​ ഇല്ലാതിരുന്നതിനെ തുടർന്നാണ്​ സുഹൃത്തുക്കളുമായി അനിൽ മലങ്കര ജലാശയത്തിലെത്തിയത്​. 80 ശതമാനം ചിത്രീകരണവും പൂർത്തിയായതാണ്. അഞ്ചു ദിവസത്തെ ഷൂട്ടിങ്​ കൂടിയാണ് തൊടുപുഴയിൽ ബാക്കിയുണ്ടായിരുന്നത്. മൂന്ന് ദിവസത്തെ ഷൂട്ടിങ്​ കൂടിയാണ് അനിലിനുണ്ടായിരുന്നതെന്ന് സിനിമ പ്രവർത്തകർ പറയുന്നു. സിദ്ദീഖ്​, ലെന, ആശ ശരത്, മാമുക്കോയ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സെറ്റിൽ എപ്പോഴും ചിരിച്ചും കളിച്ചും ഒപ്പമുണ്ടായിരുന്ന അനിലി​ൻെറ വേർപാട്​ വിശ്വസിക്കാനായിട്ടില്ലെന്ന്​ സിനിമ പ്രവർത്തകർ പറഞ്ഞു. ഷൂട്ടിങ്ങിന്​ മുമ്പ്​​ റസ്​റ്റ്​ ഇൻ പീസ് എന്നായിരുന്നു ചിത്രത്തിനു പേരിട്ടതെങ്കിലും പിന്നീട്​ പീസ്​ എന്നാക്കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story