Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎങ്കിലും ജീവൻ...

എങ്കിലും ജീവൻ നഷ്​ടപ്പെട്ടല്ലോ; വാക്കുകളിടറി സിനാജ്

text_fields
bookmark_border
​ തൊടുപുഴ: ജലാശയത്തിൽ ഒരാളെ കാണാതായിട്ടുണ്ട്​, പെ​െട്ടന്ന്​ വരണം. മലങ്കരയിൽനിന്ന്​ ഇറിഗേഷൻ വകുപ്പ്​ ഉദ്യോഗസ്ഥ​ൻെറ വിളിയെത്തി ഒന്നര​ മിനിറ്റുകൊണ്ട്​ സംഭവസ്ഥലത്തെത്തി. ആൾക്കൂട്ടത്തിനിടയിലൂടെ ചാട്ടുളിപോലെയാണ്​ വെള്ളത്തി​ലേക്ക് കുതിച്ചത്​​​​. കരയിൽനിന്ന്​ 15 അടി ദൂരത്തിലും പത്തടി താഴ്ചയിലുമായി വെള്ളത്തിൽ കിടക്കുകയായിരുന്നു ആൾ​. സിനിമ നടൻ അനിൽ നെടുമങ്ങാടിനെ മലങ്കര ജലാശയത്തിൽനിന്ന്​ കരക്കെത്തിച്ച രക്ഷാപ്രവർത്തകൻ സിനാജി​ൻെറ വാക്കുകളാണിത്​. വെള്ളിയാഴ്​ച പള്ളിയിൽ പോകാനിറങ്ങുമ്പോഴാണ് ഫോൺ വിളി എത്തുന്നത്​. ഈ സമയം മലങ്കരക്ക്​ തൊട്ടടുത്ത്​ പെരുമറ്റത്തുണ്ടായിരുന്നു. ഒരു സെക്കൻഡ്​​ താമസിക്കാതെ ബൈക്കുമായി കുതിച്ചു. പിന്നീട് നടന്നതെല്ലാം ഞൊടിയിടയിലാണ്​. സംഭവസ്ഥലത്തെത്തി മുങ്ങി ആളുമായി കയറാൻ മിനിറ്റുകളേ എടുത്തുള്ളൂ -സിനാജ്​ പറയുന്നു. ചാടിയ ഉടൻ തന്നെ​ ​​കാലിലാണ്​ പിടിത്തം കിട്ടിയത്​. തിരിച്ച്​ കരയിലേക്ക്​ കുതിക്കുകയായിരുന്നു. ആശുപത്രിയിൽ കൊണ്ടുപോകുന്നതിന്​ വാഹനത്തിൽ കയറ്റുന്നതുവരെ ആരാണെന്നറിഞ്ഞിരുന്നില്ല. കൂടി നിന്നവരിലാരോ ആണ്​ സിനിമ നടനാണെന്ന്​ പറഞ്ഞത്​. രക്ഷാപ്രവർത്തനം വേഗത്തിൽ നടന്നെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന വേദനയായിരുന്നു സിനാജി​ൻെറ വാക്കുകളിൽ. ജലാശയത്തിൽ മുമ്പ് വെള്ളത്തിൽ വീണ നിരവധി സംഭവങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയ ആളാണ് ഇദ്ദേഹം. മെഷീൻവാളുകൊണ്ട് മരം മുറിക്കുന്ന ജോലിയാണ് മലങ്കര പാറയ്ക്കൽ സിനാജിന്​. വെള്ളത്തിലുണ്ടാകുന്ന മാത്രമല്ല, റോഡപകടങ്ങളിൽപെട്ടവർക്കും സിനാജ്​ പലതവണ രക്ഷകനായിട്ടുണ്ട്​. ഫാത്തിമയാണ് ഭാര്യ. ആസിഫ്, അഫ്സൽ എന്നിവർ മക്കളാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story